ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'കൂലി'യിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ ഒന്നിന് പുറകെ ഒന്നായി അണിയറപ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അവസാനമായി ശ്രുതി ഹാസന്റെ കഥാപാത്രത്തെയാണ് പരിചയപെടുത്തിയിരിക്കുന്നത്. പ്രീതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ശ്രുതി അവതരിപ്പിക്കുന്നത്. അതീവ നിഗൂഢതയാണ് പോസ്റ്ററിൽ ഒളിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി സൗബിൻ ഷാഹിറിന്റെയും നാഗാർജുനയുടെയും ക്യാരക്ടർ ലുക്കുകൾ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ സൈമൺ എന്ന കഥാപാത്രത്തെയാണ് നാഗാർജുന അവതരിപ്പിക്കുന്നത്. ദയാൽ എന്ന കഥാപാത്രത്തിൽ സൗബിനും എത്തും. അടുത്ത ദിവസങ്ങളിലായി ഇനിയും കഥാപാത്രങ്ങൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കൂലിയുടെ പോസ്റ്ററുകൾ എല്ലാം ഞൊടിയിടയിലാണ് ആരാധകർക്കിടയിൽ ട്രെൻഡിങ്ങാവുന്നത്.
'അഭിനയിച്ചത് ഭിന്ദ്രൻവാലയായിട്ടല്ല,സഞ്ജയ് ഗാന്ധിയായി'; എമർജൻസിയിലെ കഥാപാത്രത്തെ കുറിച്ച് വിശാഖ് നായർKicked to have @shrutihaasan joining the cast of #Coolie as #Preethi 💥💥
— Lokesh Kanagaraj (@Dir_Lokesh) August 30, 2024
Welcome on board 🔥🔥@rajinikanth sir @anirudhofficial @anbariv @girishganges @philoedit @Dir_Chandhru @sunpictures @PraveenRaja_Off pic.twitter.com/nYgZIFCJcK
ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്. സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വര്ഷങ്ങള്ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്. അനിരുദ്ധ് സംഗീതം നിര്വഹിക്കും.
കൂലിയിലെ ടീസറിന് ഉപയോഗിച്ചിരിക്കുന്ന പാട്ടിന് പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി നിർമ്മാതാക്കൾക്ക് സംഗീത സംവിധായകൻ ഇളയരാജ നോട്ടീസ് അയച്ചിരുന്നത് വാർത്തയായിരുന്നു.
1957-ലെ പകർപ്പവകാശ നിയമപ്രകാരമാണ് ഇളയരാജ പരാതി നൽകിയിരിക്കുന്നത്. നേരത്തെ 'വിക്രം' ചിത്രത്തിലെ ''വിക്രം.. വിക്രം'' എന്ന ഗാനത്തിന് ലോകേഷ് കനകരാജ് സംഗീത സംവിധായകനിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. അതുപോലെ സംവിധായകന്റെ തന്നെ നിർമ്മാണ സംരംഭമായ ഫൈറ്റ് ക്ലബ്ബിലെ "എൻ ജോഡി മഞ്ച കുരുവി" എന്ന ഗാനത്തിൻ്റെ സംഗീതവും അനുമതിയില്ലാതെ പുനർനിർമ്മിച്ചതായി ആക്ഷേപമുണ്ടായിരുന്നു.