'ദളപതി ആട്ടത്തെ പാക്ക താൻ പോറേൻ'; ഗോട്ടിന് ടിക്കറ്റ് എടുക്കാൻ റെഡിയായിക്കോളൂ

ഗോട്ടിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് തീയതി പുറത്തു വിട്ട് ഗോകുലം മൂവീസ്

dot image

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ 'ദി ഗോട്ട്'. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേരളത്തിലെ ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസ്.

സെപ്റ്റംബർ അഞ്ചിനാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്റര്ടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന് ശങ്കര് രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ധ്യാൻ ശ്രീനിവാസന്റെ 'ചീനാ ട്രോഫി', ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു

രണ്ട് മണിക്കൂർ 59 മിനിറ്റ് 39 സെക്കന്റുകളാണ് സിനിമയുടെ ദൈർഘ്യം. ആദ്യ പകുതി ഒരു മണിക്കൂർ 35 മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂർ 24 മിനിറ്റുമാണ് സിനിമ കഥ പറയുന്നത്. യു/എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ ചില ഡയലോഗുകളും ഷോട്ടുകളും മുറിച്ചു നീക്കിയിട്ടുമുണ്ട് എന്നാണ് സൂചന. ചിത്രത്തിലെ നാലാമത്തെ ഗാനമായ 'മട്ട' നാളെ അണിയറപ്രവർത്തകർ പുറത്തുവിടും എന്നറിയിച്ചിട്ടുണ്ട്. 'ഇളയദളപതിയുടെ പാർട്ടിക്ക് റെഡിയാ...' എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ഗാനത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ചത്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.

dot image
To advertise here,contact us
dot image