ഞാന് ശീലിച്ചുവന്ന രീതിയിലല്ല ഇവരുടെ അഭിനയം; യൂട്യൂബേഴ്സില് നിന്നും കുറെ പഠിച്ചു : പൃഥ്വിരാജ്

സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, അശ്വിൻ വിജയൻ തുടങ്ങിയ പ്രമുഖ കണ്ടന്റ് ക്രിയേറ്റേഴ്സ് ചിത്രത്തിന്റെ ഭാഗമായിരുന്നു

dot image

പുതിയ ജനറേഷനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടെന്ന് പൃഥ്വിരാജ്. ഗുരുവായൂരമ്പല നടയില് സിനിമയുടെ വിജയാഘോഷ ചടങ്ങില് വെച്ചാണ് സോഷ്യല് മീഡിയയിലെ കോണ്ടന്റ് ക്രിയേറ്റേഴ്സിനൊപ്പം അഭിനയിക്കാന് കഴിഞ്ഞതിനെ കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിന്ന ചിലരായിരുന്നു ചിത്രത്തിലെ ചില പ്രധാന വേഷങ്ങള് അവതരിപ്പിച്ചത്.

'എനിക്ക് ശേഷം വന്ന ജനറേഷനൊപ്പം ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ഇൻസ്റ്റാഗ്രാം റീലിൽ നിന്നാണ് പുതിയ അഭിനേതാക്കളുടെ പ്രകടനം രൂപപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ വർക്ക് സ്പേസിലേക് അവരെ കൊണ്ട് വരുന്നതിന് പകരം ഞങ്ങൾ അങ്ങോട്ട്, അവരിലേക്ക് ചേരുകയാണ് ചെയ്തത്.

ഒരു സ്ക്രിപ്റ്റ് വായിച്ച് സീൻ വായിച്ച് അഭിനയിക്കുന്ന സാധാരണ രീതിയല്ല അവരുടേത്. ഒരുപാട് കാര്യങ്ങൾ അവരിൽ നിന്ന് പഠിച്ച സിനിമയാണ് ഗുരുവായൂരമ്പല നടയിൽ,' പൃഥ്വിരാജ് പറഞ്ഞു.

സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, അശ്വിൻ വിജയൻ തുടങ്ങിയ പ്രമുഖ യൂട്യൂബേഴ്സ് ചിത്രത്തിന്റെ ഭാഗമായിരുന്നു.

ഗോട്ടിന് പൂട്ടിടാന് ഡി.എം.കെസര്ക്കാര് ? കട്ടൗട്ടുകള്ക്ക് നിയന്ത്രണമെന്ന് തമിഴ് മാധ്യമങ്ങള്

തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും പൃഥ്വിരാജ് ചടങ്ങില് വെച്ച് സംസാരിച്ചിരുന്നു. വിപിന് ദാസ്, നിസാം ബഷീര്, വിഷ്ണു മോഹന് എന്നിവര്ക്കൊപ്പമാണ് പൃഥ്വിയുടെ പുതിയ ചിത്രങ്ങള്. കഴിവുള്ള സംവിധായകര് തന്നെ വെച്ച് സിനിമയെടുക്കുന്നതില് വലിയ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയില്. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെ ബാനറില് സുപ്രിയ മേനോനും, ഇ4 എന്റര്ടൈന്മെന്റിന്റെ ബാനറില് മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിച്ചത്. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തില് കോമഡി എന്റര്ടെയ്നറായി എത്തിയ ചിത്രം തിയേറ്ററുകളില് വലിയ വിജയം നേടിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us