ഗോട്ടിന്റെ ബജറ്റ് 400 കോടി, വിജയ്യുടെ പ്രതിഫലം 200 കോടി; വെളിപ്പെടുത്തലുമായി നിർമ്മാതാവ്

മുന് വിജയ് ചിത്രങ്ങള് പോലെ പുലർച്ചെ 4 മണി മുതൽ കേരളത്തിൽ 'ഗോട്ടി'ന്റെ പ്രദർശനം ആരംഭിക്കും.

dot image

ദളപതി വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ 'ദി ഗോട്ട്'. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വിജയ്യുടെ പ്രതിഫലമാണ് ചർച്ചയാകുന്നത്. 400 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയ് യുടെ പ്രതിഫലം 200 കോടി രൂപയാണ്. ചിത്രത്തിന്റെ നിർമാതാവ് അർച്ചന കൽപ്പാത്തി ഗലാറ്റയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം 'ഗോട്ട്' വരാനിരിക്കെ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ചിത്രം വീണ്ടും റീ സെൻസർ ചെയ്ത് റൺ ടൈം കൂട്ടിയിട്ടുണ്ട്. 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമി'ന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം കേരള വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് പുറത്തുവിട്ടിരുന്നു. മുന് വിജയ് ചിത്രങ്ങള് പോലെ പുലർച്ചെ 4 മണി മുതൽ കേരളത്തിൽ 'ഗോട്ടി'ന്റെ പ്രദർശനം ആരംഭിക്കും. തമിഴ് നാട്ടിൽ 9 മണി മുതലായിരിക്കും ആദ്യ ഷോ.

'അവർ പറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് അഭിനയിക്കില്ലെന്ന് പറഞ്ഞു, അവസരം നഷ്ടമായി', ബീന ആന്റണി

ഹിന്ദി ബെല്ട്ടിലടക്കം വിജയ് ചിത്രത്തിന്റെ സ്ക്രീൻ കൌണ്ട് ഞെട്ടിക്കുന്നതാണ് എന്നാണ് റിപ്പോര്ട്ടുകൾ. ചിത്രത്തിന്റെ ഓപണിംഗ് ആഗോള കളക്ഷനും അമ്പരപ്പിക്കുന്നതായിരിക്കും എന്നാണ് പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. സെപ്റ്റംബർ അഞ്ചിനാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. എജിഎസ് എന്റര്ടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന് ശങ്കര് രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us