നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് നായികയായി എത്തുന്ന 'എമര്ജന്സി' സിനിമ നിരോധിക്കണമെന്ന് വിവിധ സിഖ് സംഘടനകൾ. മധ്യപ്രദേശിലെ സിഖ് സംഘടനകളാണ് റിലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജബൽപൂർ സിഖ് സംഗത്തും ശ്രീ ഗുരു സിംഗ് സാഹിബ് ഇൻഡോറും ചേർന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അടിയന്തിരാവസ്ഥയുടെ കഥ പറയുന്ന എമർജൻസിയിൽ ഇന്ദിര ഗാന്ധിയായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. ചിത്രത്തിൽ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചത്. 20 ഗുരുദ്വാരകളും 16 സ്കൂളുകളും 5 കോളേജുകളും ഉൾക്കൊള്ളുന്നതാണ് ജബൽപൂർ സിഖ് സംഗത്, 30 ഗുരുദ്വാരകൾ ഉൾപ്പെടുന്ന സംഘടനയാണ് ശ്രീ ഗുരു സിംഗ് സാഹിബ് ഇൻഡോർ. ഇരുസംഘടനകളും സംയുക്തമായി യോഗം ചേർന്ന ശേഷമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
തെലുങ്കിലെ ലൈംഗിക ചൂഷണം, കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം;'വോയ്സ് ഓഫ് വിമൻ'നെ പിന്തുണച്ച് സാമന്തചിത്രത്തിന്റെ ട്രെയിലറിൽ സിഖ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നെന്നും സമുദായം വോട്ടിന് പകരം ഖലിസ്ഥാൻ ആവശ്യപ്പെടുന്നവരായും സിഖുകാരെ ബസിൽ നിന്ന് ഇറക്കി വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതായും ഹർജിയിൽ പറയുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
നേരത്തെ ചിത്രത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയ സെക്രട്ടറിക്ക് സംഘടനകൾ നിവേദനം അയച്ചിരുന്നു. കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
നേരത്തെ പഞ്ചാബിലും ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ചിത്രത്തിനെതിരെ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലും ഹർജിയുണ്ട്. സിനിമ തെറ്റായതും തെറ്റായതുമായ വസ്തുതകൾ പ്രചരിപ്പിക്കുന്നുവെന്നും പഞ്ചാബിന്റെ സാമൂഹിക ഘടനയെ കീറിമുറിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് ഹർജിയിൽ പറയുന്നത്.
ബിബിസിയിലും ഹിറ്റായി ഹനുമാന് കൈന്ഡ്സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കോടതിയുടെ മേൽനോട്ടത്തിൽ സെൻസർ സമിതിയെ നിയമിക്കണമെന്നും സമിതിയിൽ പ്രമുഖ സിഖ് വ്യക്തികളെ ഉൾപ്പെടുത്തണമെന്നുമാണ് മൊഹാലി നിവാസികളായ ഗുരീന്ദർ സിംഗ്, ജഗ്മോഹൻ സിംഗ് എന്നിവർ നൽകിയ ഹർജിയിൽ പറയുന്നത് കങ്കണയെ അറസ്റ്റ് ചെയ്യണമെന്നും സിനിമ പ്രദർശിപ്പിക്കരുതെന്ന് തിയേറ്റർ ഉടമകളോട് അഭ്യർത്ഥിച്ച് കൊണ്ടും വിവിധയിടങ്ങളിൽ പോസ്റ്ററുകൾ ഉയരുന്നുണ്ട്.
അതേസമയം 'എമർജൻസി' നിരോധിക്കുന്നത് നിയമപരമായ കൂടിയാലോചനയ്ക്ക് ശേഷം സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാന സിഖ് സൊസൈറ്റി നേതാക്കളുമായുള്ള കൂടികാഴ്ചയിലായിലുന്നു മുഖ്യമന്ത്രിയുടെ മറുപടി.
'എമർജൻസി' എന്ന സിനിമ ഇപ്പോഴും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണെന്ന് കങ്കണ റണാവത്ത് നേരത്തെ പറഞ്ഞിരുന്നു. സിനിമയ്ക്കായി പോരാടുകയാണെന്നും ഇതിനായി കോടതിയിൽ പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും കങ്കണ പറഞ്ഞിരുന്നു.
സെപ്റ്റംബർ ആറിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിൽ കങ്കണയ്ക്കൊപ്പം അഭിനയിക്കുന്നത്.
സീ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും ചേർന്നാണ് എമർജൻസി നിർമിച്ചിരിക്കുന്നത്.