തെന്നിന്ത്യയുടെ ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് 'പുഷ്പ'. 2021-ലെ ബ്ലോക്ക്ബസ്റ്റർ. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. ഇപ്പോൾ 'പുഷ്പ: ദ റൂൾ' എന്ന രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യന് സിനിമയില് ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത ഒടിടി റൈറ്റ്സ് തുകയാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നെറ്റ്ഫ്ലിക്സ് 270 കോടി രൂപയ്ക്കാണ് പുഷപ 2 റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് ആകാശവാണി റിപ്പോർട്ട് ചെയ്യുന്നത്. മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ചേർന്നാണ്. രശ്മിക മന്ദന നായികയായി എത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
കാർത്തിയുടെയും അരവിന്ദ് സ്വാമിയുടെയും ചിത്രത്തിന് പിന്നണി ഗായകനായി കമൽഹാസൻഡിസംബർ ആറിനാണ് ചിത്രം ആഗോളതലത്തിൽ റിലീസിനെത്തുന്നത്. ഈ വർഷം ഓഗസ്റ്റ് 15-ന് പുറത്തിറക്കാന് തീരുമാനിച്ചിരുന്ന പുഷ്പ 2-വിന്റെ റിലീസ് തീയതി മാറ്റി നിശ്ചയിക്കുകയായിരുന്നു. മലയാളി നടന് ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്-ഇന്ത്യന് തലത്തില് ശ്രദ്ധിക്കപ്പെട്ടു. അല്ലു അര്ജുന് ആ വര്ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്ഡും നേടിക്കൊടുത്തിരുന്നു പുഷ്പ. രണ്ടാം ഭാഗത്തില് എന്തു സംഭവിക്കും എന്ന ആകാംക്ഷയുടെ മുള്മുനയില് പ്രേക്ഷകരെ എത്തിച്ചുകൊണ്ടായിരുന്നു പുഷ്പയുടെ ഒന്നാംഭാഗം അവസാനിച്ചത്. അതിനാൽ തന്നെയാണ് രണ്ടാം ഭാഗത്തിനായി പ്രേക്ഷകര് ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്നത്.