ടെലിവിഷൻ സീരിയലിൽ അഭിനയിക്കുന്നവരെ പിന്നീട് സിനിമകളിൽ വേഷങ്ങൾ ചെയ്യാൻ പരിഗണിക്കില്ലെന്ന് ബീന ആന്റണി. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബീന ആന്റണി ഇക്കാര്യം തുറന്ന് പറയുന്നത്. നിരവധി പേരോട് സിനിമയിൽ ചാൻസിനായി ചോദിച്ചിട്ടുണ്ടെന്നും എന്നാൽ സീരിയലിൽ അഭിനയിക്കുന്നതിനാൽ പരിഗണിക്കുന്നില്ലെന്നും ബീന ആന്റണി പറഞ്ഞു.
'സീരിയലിൽ പോയത് കൊണ്ട് സിനിമയിൽ പിന്നീട് പരിഗണിക്കപ്പെട്ടില്ല. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സീരിയലിൽ അഭിനയിക്കുന്നവരെ സിനിമയിൽ എടുക്കേണ്ട എന്ന ധാരണ ഉണ്ട്. അമ്മയുടെ പരിപാടികളിൽ പോകുമ്പോഴെല്ലാം നിരവധി പേരോട് ചാൻസ് ചോദിക്കാറുണ്ട്. ടെലിവിഷനിൽ കൂടുതൽ വന്നതുകൊണ്ട് തന്നെ നിങ്ങളെ പബ്ലിക് സ്വീകരിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും ആളുകൾ വർഷങ്ങളായി കാണുന്നത് കൊണ്ട് അവരെയും മടുക്കില്ലേ എന്ന ചോദ്യം താൻ തിരിച്ച് ചോദിച്ചെ'ന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.
'60 കോടി തോന്നിപ്പിക്കും'; പക്ഷെ ടൊവിനോയുടെ 'എആർഎം'ന് അത്രയൊന്നും ബജറ്റ് ഇല്ലസൂപ്പർ താരങ്ങൾക്ക് അവരുടേതായ വിതരണ കമ്പനികളുണ്ട്. അവർക്ക് സിനിമയിൽ വേണമെങ്കിൽ അവസരം തരാം. തനിക്ക് ഒരു വേഷം തന്നതുകൊണ്ട് പിന്നീട് അവർക്ക് സിനിമ ലഭിക്കാതിരിക്കുകയോ വിതരണം ചെയ്യാതിരിക്കുകയോ ചെയ്യില്ലല്ലോ. അടുത്ത് അങ്ങനെ ഒന്ന് ട്രൈ ചെയ്ത നോക്കിയിരുന്നു. ബീന ആന്റണി പറഞ്ഞു.