വീണ്ടും 'ടൈഗർ കാ ഹുക്കും', 'ജയിലർ 2' അപ്ഡേറ്റ് ഉടനെത്തുമെന്ന് നെൽസൺ

'ബീസ്റ്റ്' എന്ന പരാജയ ചിത്രത്തിന് ശേഷം നെൽസന്റെ തിരിച്ചുവരവ് കൂടിയായിരുന്നു 'ജയിലർ'.

dot image

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ജയിലർ'. ഒരു ആക്ഷൻ കോമഡി ചിത്രമായി ഒരുങ്ങിയ 'ജയിലർ' 600 കോടിക്കും മുകളിലാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. 'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം നെൽസന്റെ തിരിച്ചുവരവ് കൂടിയായിരുന്നു 'ജയിലർ'. ചിത്രത്തിനൊരു രണ്ടാം ഭാഗം ഒരുങ്ങുന്നെന്ന വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റ് സംവിധായകൻ നെൽസൺ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ പൂർത്തിയായെന്നും ഒരു മാസത്തിനുള്ളിൽ നിർമാതാക്കൾ തന്നെ രണ്ടാം ഭാഗത്തിന്റെ വിവരങ്ങൾ പുറത്തുവിടുമെന്നും നെൽസൺ പറഞ്ഞു. സിനിമാ വികടൻ അവാർഡ് ഷോയിലാണ് നെൽസൺ ഇക്കാര്യം പറഞ്ഞത്. 'ഹുക്കും' എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നും മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു. അനിരുദ്ധ് രവിചന്ദർ ആയിരുന്നു ജയിലറിനായി സംഗീതം ഒരുക്കിയത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും 'ടൈഗർ കാ ഹുക്കും' എന്ന ഗാനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വിടിവി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ്കുമാറും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരുന്നു ചിത്രം നിർമിച്ചത്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us