ബില്ലയുമല്ല ബാഷയുമല്ല, ഇത് ദേവ; കട്ട ആറ്റിറ്റ്യൂഡിൽ കൂലിയിലെ തലൈവർ ക്യാരക്ടർ പോസ്റ്റർ

സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'കൂലി'യുടെ ക്യാരക്ടർ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടു കൊണ്ടിരിക്കുകയാണ്. നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ, ഉപേന്ദ്ര തുടങ്ങിയ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ രജനികാന്തിന്റെ ക്യാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ദേവ എന്നാണ് രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേര്. ബ്ലാക്ക് ആൻഡ് വൈറ്റിൽ കട്ട ആറ്റിറ്റ്യൂഡില് പോസ് ചെയ്യുന്ന താരത്തിന്റെ പോസ്റ്റർ ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

നേരത്തെ രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേരെന്ത് എന്ന് ചോദിച്ചുകൊണ്ട് അണിയറപ്രവർത്തകർ ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ബില്ല, മാണിക്യം, ബാഷ, അരുണാചലം, കാല, സൂര്യ എന്നിങ്ങനെയുള്ള തലൈവരുടെ ഹിറ്റ് കഥാപാത്രങ്ങളുടെ പേരും ആരാധകർ കമന്റ് ചെയ്തിരുന്നു.

ഹാട്രിക്ക് ഹിറ്റുമായി നാനി, കൂടെ എസ് ജെ സൂര്യയും; 50 കോടി കടന്ന് 'സൂര്യാസ് സാറ്റർഡേ'

ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നും ഇന്ത്യയിലേക്ക് നടത്തുന്ന സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്.

സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്. അനിരുദ്ധ് സംഗീതമൊരുക്കും. സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us