ശരിക്കുള്ള ലഹരി മാഫിയയെ കണ്ടെത്തണം,മട്ടാഞ്ചേരി ടീം അല്ല, ഞങ്ങളുടേത് പേരില്ലാത്ത ഗ്യാങ്; ആഷിഖ് അബു

'ഇടുക്കി ഗോൾഡ്' എന്ന സിനിമ ചെയ്തതിന്റെ പേരിലാണ് ലഹരി മാഫിയ ആരോപണം തന്റെ മേൽ വന്നത്.

dot image

മലയാള സിനിമയിൽ ലഹരി മാഫിയ നിയന്ത്രിക്കുന്നത് താനാണെന്ന ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. 'ഇടുക്കി ഗോൾഡ്' എന്ന സിനിമ ചെയ്തതിന്റെ പേരിലാണ് ലഹരി മാഫിയ ആരോപണം തന്റെ മേൽ വന്നത്. അങ്ങനെയൊരു ആരോപണം ഉള്ളവർക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആരാണ് ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണം. ആഷിഖ് അബു റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ആഷിഖ് അബുവിന്റെ വാക്കുകൾ :

'ഇടുക്കി ഗോൾഡ്' എന്ന സിനിമ താൻ സംവിധാനം ചെയ്തു. അത് ഇന്നുമൊരു കൾട്ട് ആയി ആളുകൾ ആസ്വദിക്കുന്നു. അതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം എന്റെ മേൽ വന്നത്. ഇങ്ങനത്തെ വാദം ഉള്ളവർക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്. പരാതി കൊടുത്താൽ എന്തായാലും അതിന്മേൽ അന്വേഷണം ഉണ്ടാകും. ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാൽ അതിൽ അന്വേഷണം വേണമെന്നാണ് എന്റെ അഭിപ്രായം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ അതിൽ അന്വേഷണം വേണം. ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണം.

ഇതൊന്നും കണ്ടുനില്ക്കാന് മനുഷ്യര് ആര്ക്കും കഴിയില്ലെന്ന് ആഷിഖ് അബു; ഫെഫ്കയില് പൊട്ടിത്തെറി

താൻ മട്ടാഞ്ചേരി മാഫിയയുടെ തലവനാണ് എന്ന ആരോപണത്തെക്കുറിച്ചും ആഷിഖ് അബു മനസ് തുറക്കുകയുണ്ടായി. 'ഞങ്ങളുടേത് ഒരു പേരും ഇല്ലാത്തൊരു ഗ്യാങ് ആണ്. ഞങ്ങൾ സുഹൃത്തുക്കൾ ആയിട്ടുള്ളവരാണ് ആ ഗ്യാങ്ങിൽ ഉള്ളത്. സുഹൃത് ബന്ധത്തിന് അപ്പുറം യാതൊരു അജണ്ടയും ഞങ്ങൾക്ക് ഇല്ല. അതിനെ വ്യക്തിപരമായ വിമർശനങ്ങളായി കണ്ടാൽ മതി,' ആഷിഖ് അബു പറയുന്നതിങ്ങനെ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us