ബോക്സ് ഓഫീസിൽ 600 കോടിയുടെ കുതിപ്പ്, തരംഗമായി 'സ്ത്രീ 2'

593 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

dot image

ബോളിവുഡ് ബോക്സ് ഓഫീസിൽ വൻ മുന്നേറ്റമായി മാറിയിരിക്കുകയാണ് ശ്രദ്ധാ കപൂർ ചിത്രം സ്ത്രീ 2. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിലെ ഗ്ലോബൽ കളക്ഷൻ 401 കോടിയെത്തിയെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

ചിത്രം ഇപ്പോൾ 600 കോടിയിലേക്ക് കുതിക്കുകയാണ്. 593 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. 'സ്ത്രീ'യുടെ നിർമാതാക്കളായ മഡോക്ക് ഫിലിംസ് തന്നെയാണ് ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 502 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ.

സ്ത്രീ 2 വിന്റെ ഫൈനൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. ദംഗൽ, ജവാൻ, പത്താൻ എന്നിവയാണ് ബോളിവുഡിലെ മറ്റു 1000 കോടി ചിത്രങ്ങൾ. അമർ കൗശിക് സംവിധാനം ചെയ്ത 'സ്ത്രീ 2' സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം; അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പം ഐഎംഡിബി ലിസ്റ്റിൽ ദേവരയും

മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകൾ. രാജ്കുമാർ റാവുവിനും, ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് 'സ്ത്രീ 2' വിലെ മറ്റു പ്രധാന അഭിനേതാക്കൾ. 2018ൽ എത്തിയ ഹൊറർ ചിത്രം 'സ്ത്രീ'യുടെ തുടർച്ച കൂടിയാണ് ചിത്രം.

സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസും ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ വരുൺ ധവാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us