വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന പുതിയ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സിനിമയ്ക്ക് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഴോണർ വ്യക്തമാക്കുന്ന ഒരു പ്രോമോ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
നിഗൂഢതകളും ത്രില്ലിംഗ് നിമിഷങ്ങളും ഒപ്പം തമാശയും നിറഞ്ഞ സിനിമയായിരിക്കും ഇത് എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ഒപ്പം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് സിനിമയെ കണക്റ്റ് ചെയ്യുന്ന ചില രംഗങ്ങളും വീഡിയോയിൽ കാണാം.
ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ചിത്രം അടുത്ത വർഷമാണ് റിലീസ് ചെയ്യുക.
ദുൽഖർ മലയാളത്തിലേക്ക്? 'ഇത്തവണ തീർക്കുമെന്ന് ഉറപ്പ്': വൈറലായി നഹാസിന്റെ ലൊക്കേഷൻ സ്റ്റിൽസ്ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് എൻജിനീയർ- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കൽ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ. പിആർഒ- ശബരി, എന്നിവരാണ് അണിയറ പ്രവര്ത്തകര്.