മമ്മൂട്ടി നായകനാകുന്ന സിനിമകളുടെ സെറ്റുകളിൽ സ്ഥിരം കാണുന്നൊരു കാര്യമാണ് നടൻ വിളമ്പുന്ന സ്പെഷ്യൽ ബിരിയാണിയുടെ കാഴ്ചകൾ. പതിവ് തെറ്റിക്കാതെ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിലും മമ്മൂട്ടി ബിരിയാണി വിളമ്പിയിരിക്കുകയാണ്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ബിരിയാണിയുടെ ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി വിളമ്പുന്നത് വീഡിയോയിൽ കാണാം. ഗൗതം മേനോനും ഒപ്പമുണ്ടായിരുന്നു. ശേഷം അണിയറപ്രവർത്തകർക്കൊപ്പം മമ്മൂട്ടി ഭക്ഷണം കഴിക്കുന്നുമുണ്ട്. നടന്റെ ആരാധകർ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.
Special Biriyani served for the entire crew from the Set of #Megastar427 Sponsered by none other than @mammukka ❤️#Mammootty #Megastar #GVM#GauthamVasudevMenon pic.twitter.com/U8h1c6qEeE
— MAMMOOTTY Movie Updates (@MammoottyU) September 4, 2024
ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്. കോമഡി-ത്രില്ലർ ഴോണറിൽ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവിടുമെന്ന റിപ്പോർട്ടുകളുണ്ട്. അത്തം ദിനമായ സെപ്റ്റംബർ ആറിന് ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് പുറത്തുവിടുമെന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. തിരുവോണ ദിനമായ സെപ്റ്റംബർ 15 ന് സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടുമെന്നാണ് വിവരം. കൂടാതെ സെപ്റ്റംബർ രണ്ടാം വാരത്തോടെ ചിത്രീകരണം പൂർത്തിയാകുമെന്നും സൂചനകളുണ്ട്.
ഷൂട്ട് കഴിഞ്ഞിട്ടില്ല, പക്ഷേ കിട്ടിയത് കോടികൾ; 'സൂര്യ 44'ന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സിന്ചിത്രത്തിൽ പ്രൈവറ്റ് ഡിറ്റക്ടീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് മറ്റ് ചില റിപ്പോര്ട്ടുകള്. സിനിമയുടെ തിരക്കഥാകൃത്തുക്കളില് ഒരാളായ നീരജാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഷെര്ലക് ഹോംസിന്റെ ലൈനില് രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് നീരജ് വ്യക്തമാക്കിയിരുന്നു. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.