തമിഴകത്തും കേരളത്തിലും ഇപ്പോൾ റീ റിലീസ് തരംഗമാണല്ലോ. കഴിഞ്ഞ വർഷം ഭദ്രൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം സ്ഫടികമായിരുന്നു മലയാളത്തിൽ ഈ ട്രെൻഡ് കൊണ്ടുവന്നത്. പിന്നാലെ മോഹൻലാലിന്റെ തന്നെ ദേവദൂതനും മണിച്ചിത്രത്താഴും വീണ്ടും തിയേറ്ററുകളിലേക്കെത്തി. ഈ സിനിമകൾക്കെല്ലാം മികച്ച കളക്ഷനും തിയേറ്ററുകളിൽ നിന്ന് ലഭിച്ചു.
ഈ ചിത്രങ്ങളിൽ ഏറ്റവുമധികം പണം നേടിയത് ദേവദൂതനാണ്. സിബി മലയിൽ സംവിധാനം ചെയ്ത സിനിമ 24 വർഷങ്ങൾക്കിപ്പുറമാണ് റീ റിലീസ് ചെയ്തത്. അന്ന് സാമ്പത്തികമായി പരാജയപ്പെട്ട സിനിമ ഈ വരവിൽ 5.4 കോടിയാണ് ആഗോളതലത്തിൽ നേടിയത്. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് ചിത്രം പുറത്തിറങ്ങിയത്.
സ്ഫടികം 4.95 കോടിയാണ് ആഗോളതലത്തിൽ നേടിയത്. 2023 ഫെബ്രുവരി ഒമ്പതിനായിരുന്നു ചിത്രം റീ റിലീസ് ചെയ്തത്. വലിയ സ്വീകരണവും സിനിമയ്ക്ക് ലഭിച്ചിരുന്നു. മണിച്ചിത്രത്താഴിലേക്ക് വന്നാൽ ചിത്രം 4.4 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമ ഈ ആഗസ്റ്റ് 17 നാണ് റീ റിലീസ് ചെയ്തത്. സിനിമ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ജയിലർ ഔട്ട്, കാണാൻ പോകുന്നത് ദളപതി കാ ഹുകും; ഫസ്റ്റ് ഡേ പ്രീ സെയിലിലൂടെ മാത്രം 50 കോടി നേടി ഗോട്ട്അതേസമയം മോഹൻലാലിന്റെ തേന്മാവിൻ കൊമ്പത്ത്, മമ്മൂട്ടിയുടെ വല്യേട്ടൻ, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ സിനിമകളും റീ റിലീസ് ചെയ്യുന്നുണ്ട്. സെപ്റ്റംബർ മാസം വല്യേട്ടൻ റീ റിലീസ് ചെയ്യുമെന്നാണ് വിവരം.