ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനം, പ്രധാന വേഷത്തിൽ പൂർണിമ; ഒരു കട്ടിൽ ഒരു മുറി ഒക്ടോബറിൽ റിലീസിന്

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' പ്രദർശനത്തിനെത്തുന്നു

dot image

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' ഒക്ടോബർ നാലിന് പ്രദർശനത്തിനെത്തുന്നു. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ,രഘുനാഥ് പലേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ് നിർവഹിക്കുന്നു. രഘുനാഥ് പലേരി തിരക്കഥ സംഭാഷണമെഴുതുന്നു. രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ,വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി, നാരായണി ഗോപൻ എന്നിവരാണ് ഗായകർ.

ഷൂട്ട് കഴിഞ്ഞിട്ടില്ല, പക്ഷേ കിട്ടിയത് കോടികൾ; 'സൂര്യ 44'ന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സിന്

പശ്ചാത്തല സംഗീതം- വർക്കി. എഡിറ്റിങ്-മനോജ് സി എസ്, പ്രൊഡക്ഷൻ കൺട്രോളർ-ഏൽദോ സെൽവരാജ്,കലാസംവിധാനം- അരുൺ ജോസ്, മേക്കപ്പ്-അമൽ കുമാർ,കോസ്റ്റ്യൂം ഡിസൈൻ- നിസ്സാർ റഹ്മത്ത്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, മിക്സിങ്-വിപിൻ. വി. നായർ,കാസ്റ്റിംഗ് ഡയറക്ടർ-ബിനോയ് നമ്പാല,സ്റ്റിൽസ്-ഷാജി നാഥൻ,സ്റ്റണ്ട്-കെവിൻ കുമാർ,പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ- അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ,ഡിഐ- ലിജു പ്രഭാകർ,വിഷ്വൽ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സി, എ.കെ രജിലേഷ്, ഡിസൈൻസ്- തോട്ട് സ്റ്റേഷൻ,പി ആർ ഒ- എ എസ് ദിനേശ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us