പൊടിപാറുന്ന അടി, 'തല്ലുമാല 2' ഉടൻ ഉണ്ടാകുമോ? മനസ് തുറന്ന് ടൊവിനോ

സംവിധായകൻ ലോകേഷ് കനകരാജ് ഉൾപ്പടെ നിരവധി പേർ ചിത്രത്തിന്റെ കഥപറച്ചിലിനെയും എഡിറ്റിംഗിനെയും പുകഴ്ത്തി രംഗത്തെത്തിയിരുന്നു, ആ സമയത്ത്.

dot image

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമായിരുന്നു 'തല്ലുമാല'. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ സിനിമയുടെ രണ്ടാം ഭാഗമുണ്ടാകുമോ എന്ന സംശയങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൽ പ്രധാനവേഷം ചെയ്ത ടൊവിനോ തോമസ്.

'തല്ലുമാല' രണ്ടാം ഭാഗത്തിന്റെ സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നു, മറ്റ് തിരക്കഥകൾക്കൊപ്പം ഞങ്ങൾ അതിനെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഫോഴ്സ് ചെയ്തു ഒരു അപൂർണ്ണമായ സിനിമയെടുക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല. 'തല്ലുമാല' ആദ്യ ഭാഗത്തേക്കാൾ പത്ത് മടങ്ങ് മികച്ചതായിരിക്കണം അതിന്റെ രണ്ടാം ഭാഗം. ആദ്യ സിനിമയുടെ പേരിനെ നശിപ്പിക്കരുത് എന്ന ആഗ്രഹം ഞങ്ങൾക്കുണ്ട്.' പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞത് ഇങ്ങനെ.

'തല്ലുമാല'യുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നിർമാതാവ് ആഷിഖ് ഉസ്മാൻ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലെ '#LoadingSoonTM2', എന്ന ഹാഷ്ടാഗ് ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടങ്ങിവച്ചത്.

മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയ ചിത്രം 71 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. ലുക്മാൻ, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ, ജോണി ആന്റണി, ചെമ്പൻ വിനോദ് ജോസ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധായകൻ ലോകേഷ് കനകരാജ് ഉൾപ്പടെ നിരവധി പേർ ചിത്രത്തിന്റെ കഥപറച്ചിലിനെയും എഡിറ്റിംഗിനെയും പുകഴ്ത്തി രംഗത്തെത്തിയിരുന്നു, ആ സമയത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us