'ഒരു സ്വപ്നം, ഒരു വിഷൻ, ഒരു സംരംഭം' ; ജന്മദിനത്തിൽ നിർമാണ കമ്പനി പ്രഖ്യാപിച്ച് ഹണി റോസ്

2005 ൽ വിനയൻ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിലേക്ക് എത്തുന്നത്.

dot image

സിനിമയിലെത്തി 20 വര്ഷങ്ങള് പിന്നിടുമ്പോള് പുതിയ ചുവടുവെയ്പ്പുമായി നടി ഹണി റോസ്. ജന്മദിനം കൂടിയായ ഇന്ന് പുതിയ നിർമാണ കമ്പനിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നടി. എച്ച്ആർവി (ഹണി റോസ് വർഗീസ്) പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന നിർമാണ കമ്പനിയുടെ പേരും ലോഗോയും ഹണി റോസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

മികച്ച പ്രതിഭകൾക്ക് അവസരം നൽകാനും പുതിയതും രസകരവുമായ കഥകള് അവതരിപ്പിക്കാനുമാണ് എച്ച്ആർവി പ്രൊഡക്ഷൻസ് ആഗ്രഹിക്കുന്നതെന്ന് ഹണി റോസ് പറഞ്ഞു. നമ്മുടെ സിനിമയെ കൂടുതല് ഉയരങ്ങളിലേക്ക് കൊണ്ടുപോകാമെന്നും അവര് പോസ്റ്റിൽ കുറിച്ചു.

"ഒരു സ്വപ്നം, ഒരു വിഷൻ, ഒരു സംരംഭം... സിനിമ എന്നത് പലരുടെയും സ്വപ്നവും ഭാവനയും അഭിലാഷവുമാണ്, ഏകദേശം 20 വർഷമായി ഈ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി എനിക്ക് തോന്നുന്നു. എൻ്റെ യൗവനകാലം, ജീവിതം, പഠനം, സൗഹൃദങ്ങൾ എന്നിവയിലെല്ലാം സിനിമ മനോഹരവുമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ ഇന്ഡസ്ട്രിക്കായി കൂടുതല് വലിയ റോള് തെരഞ്ഞെടുക്കേണ്ടത് എന്റെ കടമയാണ്. എൻ്റെ ജന്മദിനത്തിൽ (ഒപ്പം അധ്യാപക ദിനത്തിലും), ഹൃദയം നിറഞ്ഞ നന്ദിയോടെ, എൻ്റെ പുതിയ സംരംഭമായ ഹണി റോസ് വർഗീസ് (എച്ച്ആർവി) പ്രൊഡക്ഷൻസിൻ്റെ ലോഗോ അനാച്ഛാദനം ചെയ്യുകയാണ്," ലോഗോ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില് ഹണി റോസ് പറഞ്ഞു.

2005 ൽ വിനയൻ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില് നിരവധി സിനിമകളിൽ ഹണി റോസ് അഭിനയിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചൽ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഹണി റോസിന്റെ ചിത്രം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us