അർജുൻ സർക്കാർ ഉടൻ ചാർജെടുക്കും; ഹിറ്റ് 3 റിലീസ് തീയതിയുമായി നാനി

സിനിമയുടെ ഒരു പ്രോമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്

dot image

ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ ഹിറ്റ് 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നാനി നായകനാകുന്ന ചിത്രം അടുത്ത വർഷം മെയ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ ഒരു പ്രോമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നാനിയുടെ അർജുൻ സർക്കാർ എന്ന കഥാപാത്രത്തിന് ഇൻട്രോ നൽകുന്നതാണ് വീഡിയോ.

ഹിറ്റ് 2 എന്ന സിനിമയുടെ അവസാന രംഗങ്ങളിൽ അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ കാണിച്ചിരുന്നു. ഈ കഥാപാത്രത്തെ ചുറ്റിപറ്റിയായിരിക്കും ഹിറ്റ് 3 കഥ പറയുക. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. ഹിറ്റ് ഒന്ന്-രണ്ട് ഭാഗങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിശ്വക് സെൻ, അദിവി ശേഷ് എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

2020ലാണ് ഹിറ്റ് ഒന്നാം ഭാഗം റിലീസ് ചെയ്തത്. വിശ്വക് സെൻ നായകനായ സിനിമയിൽ റൂഹാനി ശർമയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ഹിറ്റ് ഒരു ഫ്രാഞ്ചൈസിയാക്കുന്നതിന് അണിയറപ്രവർത്തകർ തീരുമാനിക്കുന്നത്. പിന്നാലെയാണ് അദിവി ശേഷും മീനാക്ഷി ചൗധരിയും പ്രധാന കഥാപാത്രങ്ങളായ ഹിറ്റ്: ദി സെക്കൻഡ് കേസ് റിലീസ് ചെയ്യുന്നത്. ഇരു സിനിമകളും ആമസോൺ പ്രൈമിൽ ലഭ്യമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us