ഡിറ്റക്റ്റീവ് ത്രില്ലറുമായി മമ്മൂട്ടി? പിറന്നാളിന് ഫസ്റ്റ് ലുക്ക് എത്തും

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്.

dot image

വിജയങ്ങൾ മാത്രം സ്വന്തമാക്കികൊണ്ടിരിക്കുന്ന മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിനായി നിറഞ്ഞ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്. ആ ആരാധകര്ക്കായി ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി കമ്പനി ഇപ്പോള്.

മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര് 7ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്നാണ് പ്രൊഡക്ഷന് ഹൗസ് അറിയിച്ചിരിക്കുന്നത്. ഒരു ഡിറ്റക്റ്റീവ് കോമഡി ത്രില്ലറായാണ് മമ്മൂട്ടി കമ്പനിയുടെ ആറാം ചിത്രം ഒരുങ്ങുന്നതെന്ന സൂചനകളെ ശരിവെക്കുന്ന അനൗണ്സ്മെന്റ് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.

'മറ്റുള്ളവർക്ക് അറിയാത്തത് അറിയുകയാണ് ഞങ്ങളുടെ ജോലി' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര് എത്തിയിരിക്കുന്നത്. ചിതറിക്കിടക്കുന്ന ചെസ്സ് പീസുകളും, ചെസ്സ് ബോർഡ്, മൊബൈൽ ഫോൺ, സിം കാർഡ്, ഡയറി തുടങ്ങിയവയും പോസ്റ്ററിൽ കാണാൻ സാധിക്കും.

ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. സൂരജ് ആർ, നീരജ് ആർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടനെ പൂർത്തിയാകും.

ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്.

'മമ്മൂക്കാ, എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു', മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മഞ്ജിമ

ആന്റണി എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻപാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി, എന്നിവരാണ് അണിയറ പ്രവര്ത്തകര്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us