റെക്കോർഡ് കളക്ഷന് സ്വന്തമാക്കിയാണ് ഓരോ ദളപതി പടവും കേരളത്തില് തിയേറ്റര് റണ് തുടങ്ങാറുള്ളത്. ആ വര്ഷത്തെ ഓപ്പണിങ് ഡേ കളക്ഷനുകളെയെല്ലാം കാറ്റില്പറത്തിയായിരിക്കും വിജയ് ചിത്രത്തിന്റെ തേരോട്ടം. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിയിരിക്കുകയാണ്.
കേരളത്തിൽ മമ്മൂട്ടിയുടെ ടർബോ ജോസിന് മുന്നിൽ അടിപതറിയിരിക്കുകയാണ് ദളപതി വിജയ്. സെപ്റ്റംബർ അഞ്ചിന് റിലീസ് ചെയ്ത 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ആദ്യ ദിനം കേരളത്തിൽ നിന്ന് സ്വന്തമാക്കിയത് 5.80 കോടിയാണ്. മെയ് മാസം റിലീസിനെത്തിയ മമ്മൂട്ടി ചിത്രം 'ടർബോ' നേടിയതാകട്ടെ 6.15 കോടിയും.
Top 5 KBO Day 1 Grossers 2024 #Turbo - 6.15 Crores #MalaikottaiVaaliban - 5.85 Crores #Aadujeevitham - 5.83 Crores#TheGreatestOfAllTime - 5.80 Crores#GuruvayoorAmbalaNadayil - 3.56 Crores
— AB George (@AbGeorge_) September 6, 2024
ഈ വർഷം കേരള ബോക്സ് ഓഫീസിലെ ആദ്യ ദിന കളക്ഷനിൽ നാലാം സ്ഥാനത്താണ് നിലവില് വിജയ്യുടെ ഗോട്ടുള്ളത്. മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' (5.85 കോടി), പൃഥ്വിരാജിന്റെ 'ആടുജീവിതം' (5.83 കോടി) എന്നീ സിനിമകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
2024 ല് ഒരല്പം പിന്നിലായെങ്കിലും, വിജയ്യുടെ പേരില് തന്നെയാണ് കേരളത്തിലെ ഓള് ടെെം ഓപ്പണിങ് ഡേ റെക്കോര്ഡ്. ലോകേഷ് കനകരാജ് ഒരുക്കിയ 'ലിയോ' നേടിയ 12 കോടിയാണ് ആ സ്ഥാനം വിജയ്ക്ക് മലയാള മണ്ണില് നേടിക്കൊടുത്തത്.
ഗോട്ടിന്റെ സെക്കന്റ് പാർട്ടിൽ തലയോ ? ചൂടുപിടിച്ച് സോഷ്യല് മീഡിയ ചര്ച്ചകള്'ലിയോ' കേരളത്തിൽ നിന്ന് നേടിയ 60 കോടിയാണ് ഒരു വിജയ് സിനിമയുടെ കേരളത്തിലെ ഏറ്റവും ഉയർന്ന ഫൈനൽ കളക്ഷൻ. 'ദി ഗോട്ടിന്' ആ കളക്ഷനെ മറികടക്കാനാകുമോ എന്നതും ചോദ്യമാണ്.
700ലധികം സ്ക്രീനുകളിലായി 4000ലധികം ഷോകളുമായിയാണ് 'ദി ഗോട്ട്' കേരളത്തിൽ പ്രദർശനത്തിനെത്തിയത്. തമിഴ് നാട്ടിൽ മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന് പക്ഷെ കേരളത്തിൽ അത്ര നല്ല അഭിപ്രായം സ്വന്തമാക്കാനായിട്ടില്ല. വിജയ്യുടെ പ്രകടനത്തിന് പ്രേക്ഷകർ കൈയ്യടിക്കുമ്പോഴും തിരക്കഥയിലെ ഏച്ചുകെട്ടലുകളും ചിത്രത്തിന്റെ ദൈർഘ്യവും വില്ലനാകുന്നുണ്ടെന്നാണ് കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ
ഡിറ്റക്റ്റീവ് ത്രില്ലറുമായി മമ്മൂട്ടി? പിറന്നാളിന് ഫസ്റ്റ് ലുക്ക് എത്തുംചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില് നിന്ന് നേടിയിരിക്കുന്നത് 126 കോടിയാണ്. ഇതോടെ ആദ്യ ദിനം 100 കോടി ഓപ്പണിങ് നേടുന്ന രണ്ടാമത്തെ വിജയ് ചിത്രമായി മാറിയിരിക്കുകയാണ് 'ദി ഗോട്ട്'. 142 കോടി നേടിയ ലോകേഷ് കനകരാജ് ചിത്രം 'ലിയോ' തന്നെയാണ് ഇവിടെയും ഒന്നാം സ്ഥാനം.