ആറാം ചിത്രവുമായി മമ്മൂട്ടി കമ്പനി; 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരുങ്ങുന്നു

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്

dot image

വിജയങ്ങൾ മാത്രം സ്വന്തമാക്കികൊണ്ടിരിക്കുന്ന മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിനായി നിറഞ്ഞ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടനെ പൂർത്തിയാകും. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

എൻ്റെ പ്രതീക്ഷകളെല്ലാം പൊലിഞ്ഞു..പൊട്ടിക്കരഞ്ഞു പോകുമെന്നവസ്ഥയായി; ആദ്യ സിനിമയെ കുറിച്ച് മമ്മൂട്ടി

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ. പിആര്ഒ ശബരി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us