സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വെട്രി മാരൻ ചിത്രം വിടുതലൈയുടെ രണ്ടാം ഭാഗത്തിന് നാല് മണിക്കൂർ റൺടൈം ഉണ്ടായിരിക്കും എന്ന് റിപ്പോർട്ടുകൾ. ഇന്ത്യഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 'വിടുതലൈ 2' വിൻ്റെ തിയേറ്റർ പതിപ്പിന് 2 മണിക്കൂറും 30 മിനിറ്റും മാത്രമായിരിക്കും റൺടൈം ഉണ്ടായിരിക്കുക. 'വിടുതലൈ 2' ൻ്റെ അൺകട്ട് പതിപ്പ് ഒടിടിയിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ ഇപ്പോൾ.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിടുതലൈ 2 ഡിസംബർ 2 ന് ബിഗ് സ്ക്രീനുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇതുവരെ പൂർത്തിയായിട്ടില്ല. ഡിണ്ടിഗലിലെ വനമേഖലയ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങളിൽ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
മുഹമ്മദ് കുട്ടി, ഒമർ ഷെരീഫ്, സജിൻ; മമ്മൂട്ടിയുടെ പേര് മാറ്റങ്ങൾകോൺസ്റ്റബിൾ കുമരേശനായെത്തിയ സൂരിയുടെ കരിയർ ബെസ്റ്റ് ചിത്രമാണ് വിടുതലൈ എന്നാണ് പ്രേക്ഷക പക്ഷം. മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാൾ വാതിയാർ എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവുമാണ് വിടുതലൈ പറഞ്ഞു വെക്കുന്നത്. ബി ജയമോഹന്റെ 'തുണൈവൻ' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ പിരീഡ് ക്രൈം ത്രില്ലർ വിഭാഗത്തിലുളള വിടുതലൈയുടെ ആദ്യ ഭാഗം കഴിഞ്ഞ വർഷം ആദ്യമാണ് റിലീസ് ചെയ്തത്. ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കിയിരുന്നു.