രജനി ആരാധകർ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ചിത്രമാണ് ടി ജെ ജ്ഞാനവേൽ സംവിധാനത്തിലൊരുങ്ങുന്ന വേട്ടയ്യൻ. ചിത്രത്തിന്റേതായി പുറത്തുവിടുന്ന എല്ലാ അപ്ഡേറ്റുകൾക്കും പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കാറുള്ളത്. ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനം നാളെ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'27 വർഷങ്ങൾക്ക് ശേഷം സൂപ്പർസ്റ്റാറിന് വേണ്ടി ഇതിഹാസഗായകനായ മലേഷ്യ വാസുദേവന്റെ ശബ്ദം തിരികെ കൊണ്ടുവരുന്നു! വേട്ടയ്യനിലെ 'മനസിലായോ' എന്ന ഗാനം നാളെ വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യുന്നു. #വേട്ടയ്യൻ ഒക്ടോബർ 10 ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്നു!' സോഷ്യൽ മീഡിയയിൽ നിർമാതാക്കൾ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം കമ്പോസ് ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ദളപതിയുടെ ഗോട്ട് കഴിഞ്ഞു, അടുത്തത് തലൈവർക്കൊപ്പം; 'അർജുൻ ദേശായി' ഇനി രജനിയുടെ വേട്ടയ്യനിൽBringing back the legendary MALAYSIA VASUDEVAN’s 🎤 voice for SUPERSTAR 🌟 after 27 years! #MANASILAAYO 🥁 from VETTAIYAN 🕶️ Full song releasing tomorrow at 5PM 🕔 #Vettaiyan 🕶️ Releasing on 10th October in Tamil, Telugu, Hindi & Kannada!@rajinikanth @SrBachchan @tjgnan… pic.twitter.com/xXq7i6eLYl
— Lyca Productions (@LycaProductions) September 8, 2024
അതേസമയം, പ്രശസ്ത ഗായകനായ മലേഷ്യ വാസുദേവൻ അന്തരിച്ച് 13 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. അങ്ങനെയെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാകും ഗാനം എത്തുന്നത്. നേരത്തെ വിജയ് നായകനായെത്തിയ ഗോട്ടിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കഥാപാത്രങ്ങളെയും അന്തരിച്ച ഇളയരാജയുടെ മകൾ ഭവതാരിണിയുടെയും ശബ്ദത്തിൽ പാട്ടുകൾ എത്തിയിരുന്നു.
ചിത്രത്തിലെ ഓരോ അപ്ഡേഷനും സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണം തന്നെ ലഭിച്ചിരുന്നു. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് , ഫഹദ് ഫാസിൽ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.