ഇന്ത്യൻ സിനിമയുടെ എവർഗ്രീൻ നായിക; കജോളിന് 49-ാം ജന്മദിനം

1992-ലെ 'ബേഖുദി' എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടക്കുന്നത്. സിനിമ സാമ്പത്തികമായി പരാജയം ആയിരുന്നെങ്കിലും കാജോളിന്റെ അഭിനയം ശ്രദ്ധ നേടിയിരുന്നു. ആദ്യമായി ശ്രദ്ധേയമായ ചിത്രം 1993 ലെ 'ബാസിഗർ' ആണ്

dot image

1990 കളിൽ നിന്ന് തുടങ്ങി ഇന്നും ഇന്ത്യൻ സിനിമയുടെ അവിഭാജ്യ ഘടകമായി തുടരുന്ന നടിയാണ് കജോളിന് ഇന്ന് 49-ാം ജന്മദിനം. 1995 ൽ പുറത്തിറങ്ങിയ ഒരു ചിത്രം, വർഷം 2023 ആകുമ്പോഴും അത് തിയേറ്ററിൽ ദിനവും പ്രദർശിക്കപ്പെടുന്നു. ലോക സിനിമ ചരിത്രത്തിൽ തന്നെ ഒരുപക്ഷേ ഇങ്ങനെയൊരു നേട്ടം മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനുണ്ടാവില്ല. സിനിമയുടെ പേര് 'ദിൽവാലെ ദുൽഹനിയ ലേ ജായെൻഗെ'. നായകൻ ഷാറൂഖ് ഖാൻ എന്ന ഇന്ത്യൻ സിനിമയിലെ ഇന്നത്തെ ബാദുഷാ. നായിക ഒരേയൊരു കജോൾ.

ചലച്ചിത്ര നിർമ്മാതാവായ ഷോമു മുഖർജിയുടേയും നടിയായ തനൂജയുടെയും മകളായി 1975 ഓഗസ്റ്റ് 5 നായിരുന്നു കജോളിന്റെ ജനനം. 1992-ലെ 'ബേഖുദി' എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടക്കുന്നത്. സിനിമ സാമ്പത്തികമായി പരാജയം ആയിരുന്നെങ്കിലും കാജോളിന്റെ അഭിനയം ശ്രദ്ധ നേടിയിരുന്നു. ആദ്യമായി ശ്രദ്ധേയമായ ചിത്രം 1993 ലെ 'ബാസിഗർ' ആണ്. ഇതിലെ നായകനായി അഭിനയിച്ച ഷാരൂഖ് ഖാനൊപ്പം ഒപ്പം കാജോൾ പിന്നീടും ബോളിവുഡിന് ധാരാളം വിജയ ചിത്രങ്ങൾ സമ്മാനിച്ചു. ഷാരുഖ്-കജോൾ കോംബോ എന്നത് ഒരു കാലത്ത് ബോളിവുഡിന്റെ തന്നെ വിജയ ഫോർമുലയായി മാറിയിരുന്നു.

പല തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം കജോളിനെ തേടിയെത്തി. 1997-ൽ അഭിനയിച്ച 'ഗുപ്ത്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നെഗറ്റീവ് റോളിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. ഈ ചിത്രം ആ വർഷത്തെ തന്നെ വൻ വിജയങ്ങളിൽ ഒന്നായി മാറി.

2001-ലെ വിജയ ചിത്രമായ 'കഭി ഖുഷി കഭി ഗം' എന്ന ചിത്രത്തിന് ശേഷം കജോൾ ചലച്ചിത്ര അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.

പിന്നീട് 2006-ൽ 'ഫന' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് കാജോൾ തിരിച്ചു വരവ് നടത്തിയത് ആരാധകർ ആഘോഷമാക്കി. തിരിച്ച് വരവും വിജയവഴിയിൽ ഗംഭീരമാക്കി കജോൾ. 2023-ൽ എത്തി നിൽക്കുമ്പോഴും സിനിമകളും വെബ് സീരീസുകളുമായി കജോൾ ബോളിവുഡിന്റെ അഭിവാജ്യ ഘടകമായി തുടരുന്നു. ബോളിവുഡിന്റെ ഭാഗ്യ നായികയ്ക്ക് റിപ്പോർട്ടറിന്റെ ജന്മദിനാശംസകൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us