'സ്വീപ് ഷോട്ടുകൾ ഇല്ലാതെ കോഹ്ലി സ്പിന്നിനെ നന്നായി കളിക്കുന്നത് അത്ഭുതം'

വിരാട് കോഹ്ലി ഒരു മികച്ച നായകനാണോ? കോഹ്ലിയെ സച്ചിനുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? പതിനഞ്ച് വർഷമായി ഇന്ത്യൻ ക്രിക്കറ്റിലെ നിർണായ സാന്നിധ്യമായ വിരാട് കോഹ്ലിയെ വിലയിരുത്തുകയാണ് കേരള ക്രിക്കറ്റ് മുൻ താരം സോണി ചെറുവത്തൂർ.

dot image

അന്താരാഷ്ട്ര ക്രിക്കറ്റിൽ 25,000ത്തിലധികം റൺസ് നേടിയ താരമാണ് വിരാട് കോഹ്ലി. പക്ഷേ സ്വീപ് ഷോട്ടുകൾ വിരാട് കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്നിട്ടില്ല. യഥാർത്ഥത്തിൽ സാങ്കേതികത്തികവ് ഒരിക്കലും ഒരു താരത്തിന്റെ കൈയ്യിലുള്ള ഷോട്ടിന്റെ എണ്ണമനുസരിച്ചല്ല. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റെ ഷോട്ടുകൾ പരമ്പരാഗത ക്രിക്കറ്റ് ശൈലിയിലുള്ളതല്ല. ഇന്ത്യൻ സാഹചര്യങ്ങളിൽ നന്നായി കളിച്ചിട്ടുള്ള എല്ലാ താരങ്ങളും എതിർ ടീമിലെ ബൗളർമാരെ പഠിച്ച് അതിനനുസരിച്ച് ഷോട്ടുകൾ പരിശീലിച്ചു. ഗുഡ് ലെങ്ത് ബോളിലാണ് പൊതുവെ സ്വീപ് ചെയ്യുന്നത്. വിരാട് കോഹ്ലിക്ക് സ്വീപ് കളിക്കാതെ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. ഗുഡ് ലെങ്തിൽ തുടർച്ചയായി പന്ത് വന്നാൽ മുന്നിലെ കാല് എടുത്ത് വെച്ച് സിംഗിൾ എടുക്കും. പിന്നിലേക്ക് ഒരൽപ്പം ഇറങ്ങി സിംഗിളുകൾ നേടും. അല്ലെങ്കിൽ ക്രീസ് വിട്ടിറങ്ങി കളിക്കാനും വിരാട് കോഹ്ലിക്ക് കഴിയും. സ്വീപുകളില്ലാതെ തന്നെ സ്പിന്നർമാർക്കെതിരെ നന്നായി കളിക്കുന്നുവെന്നത് അത്ഭുതമാണ്. യുവരാജ് സിംഗ് സ്വീപ് ഷോട്ട് ഉപയോഗിച്ചിരുന്നില്ല. യുവരാജിന് എപ്പോഴും സ്പിന്നിനെ നേരിടാൻ ബുദ്ധിമുട്ടായിരുന്നു. സ്വീപ് ഷോട്ട് പഠിക്കാൻ ശ്രമിച്ചപ്പോൾ പലതവണ പരാജയപ്പെട്ടു.

കോഹ്ലിയെ സച്ചിനുമായി താരതമ്യപ്പെടുത്താൻ കഴിയും. വ്യത്യസ്ത കാലഘട്ടങ്ങളിലെ താരങ്ങളെ താരതമ്യപ്പെടുത്തന്നത് എളുപ്പമല്ല. പക്ഷേ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് സ്റ്റാറ്റസുകൾ ഇതിഹാസങ്ങൾക്കൊപ്പം നിൽക്കുന്നതാണ്. വിരാട് കോഹ്ലിക്ക് എല്ലാ ടീമിനെതിരെയും മികച്ച റെക്കോർഡുകളുണ്ട്. ഏകദിന ക്രിക്കറ്റിൽ 13,000ത്തിലധികം റൺസ് കോഹ്ലി നേടിയിട്ടുണ്ട്. ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾക്ക് പഴയ പ്രതാപമില്ല. ഇക്കാലത്താണ് കോഹ്ലി റെക്കോർഡുകൾ നേടുന്നതെന്ന് വിമർശനങ്ങളുണ്ട്. ഒരിക്കലും ദുർബല ടീമിനെതിരെ മാത്രം കളിച്ച് ഇത്രയും വലിയ റെക്കോർഡിൽ എത്താൻ കഴിയില്ല.

വിരാട് കോഹ്ലിക്കെന്നും ക്രിക്കറ്റ് ആവേശം; ഒമ്പതാം വയസ് മുതൽ കളിക്കളത്തിൽ

വിരാട് കോഹ്ലിയിലെ നായകനെ ഇപ്പോൾ ഇന്ത്യ ഓർക്കുന്നുണ്ടാവും. ഐസിസി ടൂർണമെന്റുകൾ വിജയിക്കാൻ കഴിയാതിരുന്നത് ഒരു പോരായ്മയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലി മികച്ച നായകനാണ്. വ്യത്യസ്തമായ രീതി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ നായകനാണ് കോഹ്ലി. താൻ ഇത്രയധികം പരിശ്രമം നടത്തുന്നു. തനിക്കൊപ്പം നിൽക്കാൻ മറ്റ് താരങ്ങളും കഠിനാദ്ധ്വാനം ചെയ്യണമെന്നും കോഹ്ലിക്ക് നിർബന്ധമുണ്ടായിരുന്നിരിക്കാം. അതുകൊണ്ടാണ് കോഹ്ലി നായകനായപ്പോൾ ഇന്ത്യയ്ക്ക് മികച്ച വിജയങ്ങൾ നേടാനായത്.

പ്രതിഭകൊണ്ടുമാത്രം ഇതിഹാസമായ താരമല്ല വിരാട് കോഹ്ലി. തയ്യാറെടുപ്പുകളാണ് കോഹ്ലിയെ മികച്ചതാക്കിയത്. ഇന്ത്യൻ സാഹചര്യങ്ങളിൽ സ്പിൻ കെണിയൊരുക്കി എതിരാളികളെ വീഴ്ത്തുന്നതിന് പകരം പേസ് ബൗളിംഗിന് അനുകൂല പിച്ചൊരുക്കി ഇന്ത്യയിലും വിദേശത്തും നന്നായി കളിക്കാൻ കോഹ്ലിയിലെ നായകൻ ശ്രമിക്കുമായിരുന്നു.

ക്രിക്കറ്റ് ദൈവത്തിലേക്ക് സ്കോറിങ് തുടരുന്ന ഇതിഹാസം; വിരാട് കോഹ്ലിക്ക് ഇന്ന് 35-ാം ജന്മദിനം

ഇന്ത്യൻ ടീമിൽ ശാരീരിക ക്ഷമതയിൽ ഏറ്റവും മുന്നിലുള്ള താരമാണ് വിരാട് കോഹ്ലി. ഏതൊരു യുവതാരത്തിനും കോഹ്ലി മാതൃകയാണ്. കൃത്യമായ ഇടവേളകൾ എടുത്ത് ശക്തമായി തിരിച്ചുവരാനും കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. മനസ് അനുവദിച്ചാൽ അടുത്ത ലോകകപ്പിലും കോഹ്ലിക്ക് കളിക്കാം.

dot image
To advertise here,contact us
dot image