ഉനായി എമറി; ട്രെബിൾ ജേതാക്കളെതകർത്തുവിട്ട ആസ്റ്റൺ വില്ലയുടെ 'നായകൻ'

2018 ജൂണിൽ ആഴ്സണൽ പരിശീലക സ്ഥാനത്ത് നിന്നും ഉനായ് എമിറി പുറത്താക്കപ്പെട്ടിരുന്നു.

dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ആസ്റ്റൺ വില്ല വിജയം നേടിയിരിക്കുന്നു. ഏകപക്ഷീയമായ ഒരു ഗോളിലാണ് ആസ്റ്റൺ വില്ല കഴിഞ്ഞ വർഷത്തെ ട്രെബിൾ വിജയികളെ തകർത്തുവിട്ടത്. പരിശീലകൻ ഉനായി എമിറിയുടെ തന്ത്രങ്ങളാണ് ആസ്റ്റൺ വില്ലയെ പ്രീമിയർ ലീഗിൽ മുന്നോട്ട് നയിക്കുന്നത്.

കഴിഞ്ഞ 15 തവണ മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺ വില്ലയും നേർക്കുനേർ വന്നപ്പോൾ 13ലു വിജയം സിറ്റിയ്ക്ക് ഒപ്പമായിരുന്നു. രണ്ട് മത്സരങ്ങൾ സമനിലയായി. 2013ൽ പ്രീമിയർ ലീഗിൽ വെച്ചാണ് വില്ല അവസാനമായി മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ അവസാന മൂന്ന് മത്സരങ്ങളിലും നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില ആയിരുന്നു ഫലം. ടോട്ടനത്തിനെതിരെ ഇഞ്ചുറി ടൈമിലെ സമനിലയുടെ ക്ഷീണം സിറ്റിക്ക് മാറിയിട്ടുണ്ടാവില്ല. അതാവും ആസ്റ്റൺ വില്ലയ്ക്ക് മുന്നിൽ തകർന്നതിന് മറ്റൊരു കാരണം.

ലയണൽ മെസ്സി 2034ലെ ലോകകപ്പിനും ഉണ്ടാകണം; ഫിഫ പ്രസിഡന്റ്

ലിയോണ് ബെയിലി ആസ്റ്റൺ വില്ലയുടെ വിജയഗോൾ നേടുമ്പോൾ മത്സരം 73 മിനിറ്റ് പിന്നിട്ടിരുന്നു. മത്സരത്തിലാകെ ആസ്റ്റൺ വില്ല 22 ഷോട്ടുകൾ ഉതിർത്തു. അതിൽ ഏഴെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ സിറ്റിയുടെ ഭാഗത്ത് നിന്നും ആകെ ഉണ്ടായത് വെറും രണ്ട് ഷോട്ടുകൾ മാത്രമായിരുന്നു. അത് രണ്ടും 11-ാം മിനിറ്റിൽ എർലിംഗ് ഹാളണ്ടിന്റേതായിരുന്നു. അർജന്റീനയുടെ ലോകകപ്പ് ഹീറോയെ മറികടക്കാൻ ഹാളണ്ടിന്റെ യുവരക്തത്തിന് കഴിഞ്ഞില്ല. പെപ് ഗ്വാർഡിയോളായുടെ പരീശിലക കാലയളവിലെ തന്നെ ഏറ്റവും മോശം റെക്കോർഡാണിത്. വില്ലയുടെ സ്കോർ ഒന്നിൽ ഒതുങ്ങിയത് പോസ്റ്റിന് മുന്നിലെ ആൻഡേഴ്സന്റെ തകർപ്പൻ പ്രകടനം കൊണ്ടെന്ന് പറയാം.

സച്ചിന്റെ 100 സെഞ്ചുറി മറികടക്കുക കോഹ്ലിക്ക് അസാധ്യം; ബ്രയാൻ ലാറ

2018 ജൂണിൽ ആഴ്സണൽ പരിശീലക സ്ഥാനത്ത് നിന്നും ഉനായ് എമിറി പുറത്താക്കപ്പെട്ടിരുന്നു. ക്ലബിന് മികച്ച റിസൾട്ട് ലഭിക്കുന്നില്ലെന്നായിരുന്നു വിശദീകരണം. പിന്നാലെ എമിറി വിയ്യാറയലിൽ എത്തി. ചാമ്പ്യൻസ് ലീഗിന്റെ സെമി വരെയും എമിറി വിയ്യാറയലിനെ എത്തിച്ചു. 2022ൽ സ്റ്റീവൻ ജെറാൾഡിന് പകരക്കാരനായി എമിറി ആസ്റ്റൺ വില്ലയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

സ്വന്തം സ്റ്റേഡിയത്തിൽ തുടർച്ചയായ 14 വിജയങ്ങൾ, അതും 92 വർഷങ്ങൾക്ക് ശേഷം, ഒപ്പം ആസ്റ്റൺ വില്ലയെ പ്രീമിയർ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തിച്ചു, ഇവയെല്ലാം വില്ലയുടെ മാനേജർ ഉനായി ഏമിറിയുടെ നേട്ടങ്ങളാണ്. ഇംഗ്ലണ്ടിലെ മികച്ച ക്ലബുകളിലൊന്നാണ് ആസ്റ്റൺ വില്ല. പക്ഷേ കുറച്ചുകാലമായി കാര്യങ്ങൾ അത്ര നന്നായി അല്ല പോകുന്നത്. എന്നാൽ ഉനായ് എമിറി മാനേജർ ആയതിന് പിന്നാലെ കഥ മാറി.ആസ്റ്റൺ വില്ലയെ ഇപ്പോൾ ഫുട്ബോൾ ലോകം ബഹുമാനത്തോടെ കാണുന്നു.

മധ്യനിരയിലും പിൻനിരയിലുമായി എട്ട് പേരെ നിയോഗിച്ചാണ് സിറ്റിക്കെതിരെ ഉനായ് എമിറി ആസ്റ്റൺ വില്ലയെ അണിനിരത്തിയത്. 4-4-1-1 ശൈലിയിൽ വില്ല മത്സരത്തിനിറങ്ങി. ഇതോടെ ഹാളണ്ടിനും സംഘത്തിനും വില്ലയുടെ പ്രതിരോധം തകർത്ത് മുന്നേറാൻ കഴിഞ്ഞില്ല. മത്സരത്തിനിടെ പെപ് ഗ്വാർഡിയോള ശൈലി മാറ്റം വരുത്തിയെങ്കിലും ഫലം കണ്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us