തൻ്റെ വരികൾക്ക് യേശുദാസ് ആലപിച്ച പത്ത് പ്രിയപ്പെട്ട ഗാനങ്ങൾ തിരഞ്ഞെടുത്ത് ശ്രീകുമാരൻ തമ്പി

തൻ്റെ വരികൾക്ക് വേണ്ടി യേശുദാസ് ആലപിച്ച അഞ്ച് സിനിമാ ഗാനങ്ങളും, ലളിതഗാന സ്വഭാവമുള്ള അഞ്ചു ഗാനങ്ങളുമാണ് ശ്രീകുമാരൻ തമ്പി തിരഞ്ഞെടുക്കുന്നത്

dot image

കഴിഞ്ഞ ആറ് ദശകങ്ങളായി മലയാളത്തിൻ്റെ സ്വരമാധുര്യം ആകാശം തൊടുന്നത് യേശുദാസ് ഗാനങ്ങളുടെ നിത്യഹരിതമായ വൈവിധ്യങ്ങളിലാണ്. സിനിമാ ഗാനങ്ങളുടെയും ലളിതഗാന സ്വഭാവമുള്ള ഗാനങ്ങളുടെയും ഭക്തിഗാനങ്ങളുടെയും വൈവിധ്യങ്ങളോട് യേശുദാസിൻ്റെ ശബ്ദം അതിൻ്റെ സ്വഭാവമറിഞ്ഞ് ഇഴുകി ചേർന്നു. ഈണത്തോട് മാത്രമായിരുന്നില്ല വരികളിൽ ഉൾച്ചേർന്നിരുന്ന വൈകാരികതകളോടും കരടില്ലാതെ ലയിച്ചു ചേരുന്നതായിരുന്നു യേശുദാസിൻ്റെ ആലാപനം. യേശുദാസ് ശബ്ദത്തിൻ്റെ സൗകുമാര്യവും ഗാംഭീര്യവും ശ്രീകുമാരൻ തമ്പിയുടെ വരികളുടെ ആത്മാവിനെ തൊട്ടപ്പോൾ മലയാളിക്ക് സ്വന്തമായത് കാലത്തെ അതിജീവിക്കുന്ന ഒരുപിടി ഗാനങ്ങളാണ്. മലയാള സിനിമാ ഗാനങ്ങളിലും ലളിതഗാന സ്വഭാവമുള്ള ഗാനങ്ങളിലും ഈ കോംബോയുടെ കൂട്ടുകെട്ടിൽ പിറന്നത് അഞ്ഞൂറിലേറെ ഗാനങ്ങൾ.

ഈ ഗാനങ്ങളിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട അഞ്ചു ഗാനങ്ങൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഗാനാസ്വാദകർ കുഴങ്ങിപ്പോകുമെന്ന് തീർച്ചയാണ്. യേശുദാസിൻ്റെ 84-ാം പിറന്നാൾ ദിനത്തിൽ തൻ്റെ വരികളുടെ ആത്മാവിൽ ലയിച്ച് യേശുദാസ് പാടിയ ഗാനങ്ങൾ തിരഞ്ഞെടുക്കുകയാണ് ശ്രീകുമാരൻ തമ്പി. തൻ്റെ വരികൾക്ക് വേണ്ടി യേശുദാസ് ആലപിച്ച അഞ്ച് സിനിമാ ഗാനങ്ങളും, ലളിതഗാന സ്വഭാവമുള്ള അഞ്ചു ഗാനങ്ങളുമാണ് ശ്രീകുമാരൻ തമ്പി തിരഞ്ഞെടുക്കുന്നത്.

സ്വന്തം വരികളിൽ യേശുദാസ് ആലപിച്ച ശ്രീകുമാരൻ തമ്പിക്ക് ഏറ്റവും പ്രിയപ്പെട്ട അഞ്ചു പാട്ടുകൾ

1. ചിത്രം: പാടുന്ന പുഴ

വരികൾ ശ്രീകുമാരൻ തമ്പി, ആലാപനം: യേശുദാസ് സംഗീതം: വി ദക്ഷിണാമൂർത്തി, രാഗം: ആഭേരി

ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന് കഥ പറയൂ 
അര്ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന് സ്വപ്ന ബിന്ദുവോ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന് കഥ പറയൂ - നീ പറയൂ

2. ചിത്രം: ഉദയം

വരികൾ ശ്രീകുമാരൻ തമ്പി, ആലാപനം: യേശുദാസ് സംഗീതം: വി ദക്ഷിണാമൂർത്തി, രാഗം: സിന്ധുഭൈരവി

എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

3. ചിത്രം: നൃത്തശാല

വരികൾ ശ്രീകുമാരൻ തമ്പി, ആലാപനം: യേശുദാസ് സംഗീതം: വി ദക്ഷിണാമൂർത്തി, രാഗം: ശങ്കരാഭരണം

പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു
സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ
സുന്ദരി വനറാണി അനുകരിച്ചു
സുന്ദരി വനറാണി അനുകരിച്ചു

4. ചിത്രം: ലങ്കാദഹനം

വരികൾ ശ്രീകുമാരൻ തമ്പി, ആലാപനം: യേശുദാസ് സംഗീതം: എം എസ് വിശ്വനാഥൻ, രാഗം: ശിവരഞ്ജിനി

ഈശ്വരനൊരിക്കൽ വിരുന്നിനുപോയി
രാജകൊട്ടാരത്തിൽ വിളിക്കാതെ..
കന്മതിൽ ഗോപുരവാതിലിനരികിൽ
കരുണാമയനവൻ കാത്തുനിന്നൂ..
കരുണാമയനവൻ കാത്തുനിന്നൂ..

5. ചിത്രം: അയൽക്കാരി

വരികൾ ശ്രീകുമാരൻ തമ്പി, ആലാപനം: യേശുദാസ് സംഗീതം: ജി ദേവരാജൻ, രാഗം: ദർബാരികാനഡ

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകൽ കിനാവിൻ പനിനീർമഴയിൽ
പണ്ടു നിൻ മുഖം പകർന്ന ഗന്ധം

തൻ്റെ യേശുദാസ് ആലപിച്ച ലളിതഗാന സ്വഭാവമുള്ള അഞ്ചു ഗാനങ്ങളും ശ്രീകുമാരൻ തമ്പി

1. ഉത്സവഗാനങ്ങൾ 1 - ആൽബം

വരികൾ ശ്രീകുമാരൻ തമ്പി, ആലാപനം: യേശുദാസ് സംഗീതം: രവീന്ദ്രൻ, രാഗം: ഹംസധ്വനി

ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ…
മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരിപ്പാല് ചുരത്താന് വാ..വാ..വാ…

2. ഉത്സവഗാനങ്ങൾ 1 - ആൽബം

വരികൾ ശ്രീകുമാരൻ തമ്പി, ആലാപനം: യേശുദാസ് സംഗീതം: രവീന്ദ്രൻ, രാഗം: മോഹനം

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്
ഇന്നെത്ര ധന്യതയാര്ന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടര്ന്നതിനാലേ 

3. പൊന്നോണ തരംഗിണി 1 - ആൽബം

വരികൾ ശ്രീകുമാരൻ തമ്പി, ആലാപനം: യേശുദാസ് സംഗീതം: രവീന്ദ്രൻ, രാഗം: സാരമതി

പാതിരാമയക്കത്തിൽ പാട്ടൊന്നു കേട്ടേൻ
പല്ലവി പരിചിതമല്ലോ(2)
ഉണർന്നപ്പൊഴാ സാന്ദ്രഗാനം നിലച്ചു
ഉണർത്തിയ രാക്കുയിലെവിടെ എവിടെ.. 

4. പൊന്നോണ തരംഗിണി 1 - ആൽബം

വരികൾ ശ്രീകുമാരൻ തമ്പി, ആലാപനം: യേശുദാസ് സംഗീതം: രവീന്ദ്രൻ, രാഗം: മോഹനം

മുടിപ്പൂക്കള് വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കള് വാടരുതെന്നോമനേ
മുഖമൊട്ടു തളര്ന്നാലെന്തോമനേ നിന്റെ
മനം മാത്രം മാഴ്കരുതെന്നോമനേ
മുടിപ്പൂക്കള് വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കള് വാടരുതെന്നോമനേ
മുഖ മൊട്ടു തളര്ന്നാലെന്തോമനേ
നിന്റെ മനം മാത്രം മാഴ്കരുതെന്നോമനേ

5. പൊന്നോണ തരംഗിണി 1 - ആൽബം

വരികൾ ശ്രീകുമാരൻ തമ്പി, ആലാപനം: യേശുദാസ് സംഗീതം: രവീന്ദ്രൻ

ഓ...ഓ...ഓ.....ഓ.....
തോണിക്കാരനുമവൻ്റെ  പാട്ടും കൂടണഞ്ഞു...
തേങ്ങിത്തളർന്നൊരു ചെറുമക്കുടിലിൽ വിളക്കണഞ്ഞു
നിറയുമോർമ്മകൾ എൻ്റെ  നെഞ്ചിൽ
പിടയുമോളങ്ങൾ നിന്റെ നെഞ്ചിൽ
നിനക്കും എനിക്കും ഉറക്കമില്ലല്ലോ
കായലേ.....കായലേ.....വൈക്കം കായലേ.... 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us