കെ ജെ യേശുദാസെന്ന മാസ്മരിക സംഗീതരാജാവിന്റെ ശബ്ദമാധുരിയിൽ നിന്നുതിർന്ന ഗാനങ്ങൾക്ക് സംഗീതാസ്വാദകരുടെ മനസിൽ പ്രത്യേക സ്ഥാനമുണ്ട്. ജനഹൃദയങ്ങളെ വെമ്പൽ കൊള്ളിച്ച അദ്ദേഹത്തിന്റെ തമിഴ് ഗാനങ്ങളുടെ തുടക്കം 1963ൽ പുറത്തിറങ്ങിയ 'ബൊമ്മെ' എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു,
നീയും ബോമ്മൈ നാനും ബൊമ്മൈ
നെനച്ച് പാർത്താൽ എല്ലാം ബൊമ്മൈ...
തായിൻ മടിയിൽ പിള്ളയും ബൊമ്മൈ
തലൈവൻ മുന്നെ തൊണ്ടനും ബൊമ്മൈ...
കോവിലിൽ വാഴും ദൈവമും ബൊമ്മൈ
അതൈ കുമ്പിടും മനിതർ യാവരും ബൊമ്മൈ...
പിന്നീട് സുബ്രഹ്മണ്യ ഭാരതിയും കണ്ണദാസനും എഴുതിയ വരികൾക്ക് യേശുദാസ് ജീവൻപകർന്നപ്പോൾ എക്കാലത്തെയും ഹിറ്റുകളാണ് തമിഴ് സംഗീത രംഗത്ത് പിറന്നത്. മൂട് പനി എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ സംഗീതം നൽകിയ എവർഗ്രീൻ ഗാനം അന്നും ഇന്നും എന്നും ട്രെൻഡ് തന്നെയാണ്...
എൻ ഇനിയ പൊൻ നിലാവെ
പൊൻ നിലവിൽ എൻ കനാവെ..
നിനൈവിലെ പുതു സുഗം
ദരരര ത്ത ദാ...
തൊടരുതെ ദിനം ദിനം
ദരരര ത്ത ദാ...
1988, സൊല്ല തുടികുത് മനസ് എന്ന് പ്രണയ ചിത്രത്തെ കൂടുതൽ ഭംഗിയാക്കിയത് അതിലെ യേശുദാസിന്റെ ഗാനാമായിരുന്നു. റിലീസായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പ്രണയം പൊഴിച്ചുകൊണ്ട് പൂവെ.. സെമ്പൂവേ.. പാടുകയാണ് സംഗീത പ്രേമികൾ.
പൂവേ സെമ്പൂവേ ഉൻ വാസം വരും
വാസൽ എൻ വാസൽ ഉൻ പൂങ്കാവനം...
വായ് പേസിടും പുല്ലാങ്കുഴൽ
നീ താൻ ഒരു പൂവിൻ മടൽ...
തമിഴ്-മലയാളം സിനിമ പ്രേമികൾ ഒരുക്കലും മറക്കാത്ത സ്ക്രീൻ ജോഡികളായിരുന്നു കമൽ-ശ്രീദേവി കോംബോ. ഇരുവരും ഒന്നിച്ചഭിനയിച്ച മൂന്നാം പിറൈ എന്ന ചിത്രം ഒരിക്കൽ പോലും കണ്ണു നിറയാതെ കാണാൻ പറ്റില്ല. മൂന്നാം പിറൈയിലെ ഇളയരാജ ഈണമിട്ട ആ ഗാനം സിനിമയ്ക്ക് തന്നെ ജീവനും തുടിപ്പും ഡെപ്തും നൽകിയത് എന്ന് പറയാതെ വയ്യ.
കണ്ണേ കലൈമാനേ കന്നി മയിലെന
കണ്ടേൻ ഉനൈ നാനെ..
അന്തി പകൽ ഉന്നൈ നാൻ പാർക്കിറേൻ
ആണ്ടവനൈ ഇതൈ താൻ കേട്കിറേൻ
രാരിരാരോ ഓരാരിരോ... രാരിരാരോ ഓരാരിരോ...
അങ്ങനെ ഇളയരാജ, യേശുദാസ്, വൈരമുത്തു കൂട്ടുകെട്ട് തമിഴകത്ത് സംഗീതക്കടലായി ഇരമ്പുകയായിരുന്നു. 700 ലധികം ഗാനങ്ങൾ നാട് കടന്നും കോടിജനങ്ങളുടെ ഹൃദയത്തിനുള്ളിലേക്ക് കയറിക്കൂടിയിരുന്നു. 2000ൽ എ ആർ റഹ്മാന്റെ സംഗീത സംവിധാനത്തിൽ കെ എസ് ചിത്രയുമായി കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിൽ ഡ്യുയറ്റ് ഒരു സെമി ക്ലാസിക്കൽ വൈബ് കൂടി നൽകുന്നതാണ്.
കണ്ണാമൂച്ചി യേനഡാ
എൻ കണ്ണാ കണ്ണാടി
പൊരുൾ പോലഡാ..
തെന്നിന്ത്യ വിട്ട് ബോളിവുഡിലേക്ക് പോയാൽ നൊസ്റ്റാൾജിക് നിമിഷങ്ങൾ സമ്മാനിക്കുന്ന എത്ര എത്ര ഗാനങ്ങൾ. 200ലധികം ഗാനങ്ങളാണ് യേശുദാസ് ഹിന്ദിയിൽ പാടിയത്. ആദ്യ ഗാനം 1972ൽ 'ജയ് ജവാൻ ജയ് കിസാൻ' എന്ന ചിത്രത്തിനായി ''ദിൽരുബ ക്യാ ഹുവാ..'' എന്ന ഗാനമായിരുന്നു. എന്നാൽ ആദ്യം റിലീസ് ആയത് സലിൽ ചൌധരി സംഗീത സംവിധാനം നിർവഹിച്ച 'ചോട്ടി സി ബാത്' എന്ന സിനിമയിലെ ഗാനമായിരുന്നു. സംഗീത സംവിധായകൻ രവീന്ദ്ര ജെയ്ൻ ഇണമിട്ട് യേശുദാസിലൂടെ പ്രേക്ഷകരിലേക്ക്. അങ്ങനെ ചിറ്റ് ചോറിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ ബോളിവുഡിന്റെ ഭാഗമായി.
ഗൊരി തെര ഗാവ് ബഡാ പ്യാരാ
മെയ്ൻ തോ ഗയാ മാരാ ആംഘേ യഹാൻ രേ....
-----------------
ജബ് ദീപ് ജലേ ആനാ..
ജബ് ശ്യാം ധലേ ആനാ..
1980കളിൽ യുവാക്കൾ പാടിനടന്നു, സാവൻ കോ ആനോ ദോ യിലെ രാജ്കമലിൻറെ ''ചാന്ദ് ജൈസേ മുഖ്ഡേ'' എന്ന പ്രണയഗാനം കേൾക്കത്തവർ വിരളം.
ചാന്ദ് ജൈസെ മുഖ്ഡെ പെ
ബിന്ദിയാ സിത്താര
നഹി ഭോലേഗാ മേരി ജാൻ യേഹ് സിത്താര
വോ സിത്താര
ഹിന്ദിഗാനപ്രേമികൾ ഒരിക്കലെങ്കിലും മൂളിയിട്ടുണ്ടാകും ത്രിഷുലിലെ ലതാ മങ്കേഷ്കറിനൊപ്പമുള്ള ''ആപ് കി സുൽഫ് കൊയി...'' എന്ന ഗാനം.
കന്നഡ ഭാഷയിലേക്കെത്തുമ്പോൾ 200ൽ അധികം ഗാനങ്ങളാണ് അദ്ദേഹം പാടിയത്. അതിൽ കൂടുതൽ ഗായിക എസ് ജാനകിയ്ക്കും ഹംസലേഖയ്ക്കുമൊപ്പമാണ്. ഹംസലേഖയുമായുള്ള കോമ്പോ ഒട്ടേറെ ഹിറ്റുകളാണ് കന്നഡ സംഗീത രംഗത്ത് സൃഷ്ടിച്ചത്. 1964ലെ 'ബെഗരു തിമ്മരാജു എന്ന ചിത്രത്തിനായാണ് യേശുദാസിന്റെ ആദ്യ തെലുങ്ക് ഗാനം.
തീരുന്നില്ല ബംഗാളിയിലും ഒറിയയിലും പാടി പ്രിയപ്പെട്ട ദാസേട്ടനെ ഇരുകൈയും നീട്ടി ഇന്ത്യയൊട്ടാകെ സ്വീകരിച്ചു. മലയാള ചിത്രമായ ഹിസ് ഹൈനസ് അബ്ദുള്ളയിലെയും അങ്കിൾബണ്ണിലെയും ഇതര ഭാഷഗാനങ്ങളിൽ ആലപിച്ച് വ്യത്യസ്തമാണ്.
തൂ ബഡി മാഷാ അള്ളാ ക്യാഹേ അബ്ദുള്ള
തേരാ ജല്വാ സുഭാനള്ളാ
കഭി ഷബ്നം കഭി ഷോലാ
മേം മജ്നൂ തൂ ഹേ മേരി ലൈലാ
ദേ ദേ ദില് കാ പ്യരാ നസ്രാനാ..
മനുഷ്യന്റെ വികാര വിചാരങ്ങളോട് ചേർന്നുനിൽക്കാൻ ഭാഷയോ ദേശമോ പ്രായമോ തടസമായില്ല എന്ന് പതിറ്റാണ്ടുകൾക്ക് മുന്നേ തെളിയിച്ച മലായാളികളുടെ സ്വകാര്യ അഹങ്കാരം യേശുദാസിന്റെ പാട്ടുകൾക്ക് പുതുമ നഷ്ടെപ്പെടുന്നില്ല.