ദ വാലന്റൈൻ; ഏയ്ഞ്ചൽ ഡി മരിയയ്ക്ക് പിറന്നാൾ

അര്ജന്റീനന് ആരാധകര്ക്ക് അയാളുടെ സാന്നിധ്യം ഒരിക്കലും വിസ്മരിക്കാന് കഴിയുന്നതല്ല.

dot image

ലയണല് മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കും ഒപ്പം പന്ത് തട്ടാന് ഭാഗ്യം ലഭിച്ച അപൂര്വ്വ കളിക്കാരില് ഒരാള്. അര്ജന്റീനന് ഫുട്ബോള് ഇതിഹാസം എയ്ഞ്ചല് ഡി മരിയയെ അങ്ങനെ വിശേഷിപ്പിക്കാം. എന്നാല് മെസ്സി ആയാലും റൊണാള്ഡോ ആയാലും കരിയറിലെ ചില വലിയ നേട്ടങ്ങള്ക്ക് കടപ്പെടുന്നത് ഡി മരിയയോടാണ്. അർജന്റീനൻ ഇതിഹാസത്തിന് ഇന്ന് 36-ാം പിറന്നാൾ.

അര്ജന്റീനന് ആരാധകര്ക്ക് അയാളുടെ സാന്നിധ്യം ഒരിക്കലും വിസ്മരിക്കാന് കഴിയുന്നതല്ല. 2008ലെ ഒളിംപിക്സ് സുവര്ണ നേട്ടം മുതല് അയാളുടെ കുതിപ്പ് തുടങ്ങി. ഡി മരിയയുടെ ഒറ്റ ഗോളില് അര്ജന്റീന ഒളിംപിക്സ് സ്വര്ണം സ്വന്തമാക്കി. 2021ലെ കോപ്പ അമേരിക്ക ഫുട്ബോള് ടൂര്ണമെന്റിന്റെ ഫൈനലില് തനിയാവര്ത്തനം. 2022ല് ഫൈനലില് ഇറ്റലിയെ തകര്ക്കുമ്പോഴും ഡി മരിയയുടെ ഗോള് പിറന്നിരുന്നു. മാസങ്ങള്ക്ക് ശേഷം ഖത്തറില് ലോകപോരാട്ടത്തിന്റെ ഫൈനലിലും അയാള് ആരാധകരുടെ മനം കവര്ന്നു. നിര്ണായകമായ ഒരു ഗോള് പിറന്നത് ഡി മരിയുടെ ഇടം കാലില് നിന്നാണ്. 64-ാം മിനിറ്റില് അയാളെ പിന്വലിച്ചതിന് പിന്നാലെ ഫ്രാന്സ് സംഘം അര്ജന്റീനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്ത്തി.

2014ലെ ലോകകപ്പ് ഫൈനലില് ഡി മരിയ പരിക്കുമൂലം കളിച്ചില്ല. ലയണല് മെസ്സിക്കും സംഘത്തിനും ലോകകിരീടം നഷ്ടമായി. അതും ഒരൊറ്റ ഗോളിന്. ഏഞ്ചല് ഡി മരിയ ഉണ്ടായിരുന്നുവെങ്കില് ഈ മത്സരവിധി ഇങ്ങനെ ആകില്ലയെന്ന് പറയുന്നവര് ഏറെയുണ്ട്. അതിനൊരു കാരണം മെസ്സി തകര്പ്പന് ഫോമില് കളിച്ചപ്പോള് ഒരാളുടെ പിന്തുണ ഉണ്ടായിരുന്നുവെങ്കില് ഫലം മാറുമായിരുന്നു. ആ പിന്തുണ ഡി മരിയയ്ക്ക് നല്കാന് കഴിയുമെന്നായിരുന്നു ഫുട്ബോള് വിദഗ്ധരുടെ വാദം.

ഡി മരിയയുടെ പിന്തുണ ഏറെയും ലഭിച്ചത് അര്ജന്റീനയ്ക്കാണെങ്കിലും പോര്ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്കും അയാളുടെ സാന്നിധ്യം അനുഗ്രഹമായിരുന്നു. 2014ല് സ്പാനിഷ് ഫുട്ബോള് ക്ലബ് റയല് മാഡ്രിഡിനായി ഡി മരിയ നിറഞ്ഞു കളിച്ചു. ആ സീസണില് റയല് യൂറോപ്പ്യന് ഫുട്ബോളിന്റെ ചാമ്പ്യന്മാരായി.

മെസ്സിയുടെ റൊസാരിയോയില് നിന്ന് തന്നെയാണ് ഡി മരിയയുടെയും വരവ്. കുട്ടിക്കാലത്ത് കടുത്ത ദാരിദ്രത്തിന്റെ നടുവിലാണ് ഡി മരിയ ഫുട്ബോള് കളിച്ചത്. പന്തിനെ നിയന്ത്രിച്ച് നിര്ത്താനും വേഗത്തില് മുന്നേറാനും അസാമാന്യ കഴിവ്. അര്ജന്റീനയിലെ റൊസാരിയോ സെന്ട്രല് ആണ് ആദ്യ ക്ലബ്. പിന്നെ ബെന്ഫീക, റയല് മാഡ്രിഡ്, മാഞ്ചസ്റ്റര് യുണൈറ്റഡ്, പി എസ് ജി, യുവന്റസ് തുടങ്ങിയ ക്ലബുകളിലേക്കും അര്ജന്റീനയുടെ മാലാഖ ചിറകടിച്ചെത്തി. ഇപ്പോൾ വീണ്ടും ബെൻഫീകയിൽ നിർണായക സാന്നിധ്യമായി തുടരുകയാണ്. എയ്ഞ്ചല് ഡി മരിയയ്ക്ക് ജന്മദിനാശംസകള്

dot image
To advertise here,contact us
dot image