ജര്മ്മന് ഫുട്ബോള് ലീഗ് ബുന്ദസ്ലിഗയിലേക്കുള്ള സാബി അലന്സോയുടെ വരവ് കായിക ലോകത്ത് പ്രകമ്പനം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് എല്ലാ ഫുട്ബോള് ലീഗുകളിലുമായി തുടര്ച്ചയായി 33 വിജയങ്ങള് നേടുന്ന ജര്മ്മന് ക്ലബായി ലേവര്കുസന്. തുടര്ച്ചയായി 32 വിജയങ്ങളെന്ന ബയേണ് മ്യൂണികിന്റെ റെക്കോര്ഡാണ് ഇനി ലേവര്കുസന്റെ പേരില് കുറിക്കപ്പെടുക.
സ്പെയിന് മധ്യനിരയില് 114 മത്സരങ്ങള് കളിച്ച സാബി ആറ് ഗോളുകള് നേടിയിട്ടുണ്ട്. 2010 ലോകകപ്പ് നേടിയ സ്പാനിഷ് ടീമില് സാബിയും അംഗമായിരുന്നു. ലിവര്പൂളിനൊപ്പവും റയല് മാഡ്രിഡിനൊപ്പവും യുവേഫ ചാമ്പ്യന്സ് ലീഗ് കിരീടവും സാബി നേടിയിട്ടുണ്ട്. അവസാന കാലഘട്ടത്തില് ബയേണ് മ്യൂണികിനൊപ്പവും സ്പാനിഷ് മുന് താരം കളിച്ചിട്ടുണ്ട്.
സ്പാനിഷ് ക്ലബ് റയല് സോസിഡാഡിന്റെ രണ്ടാം നിര ടീമിലാണ് സാബി പരിശീലന കാലഘട്ടം ആരംഭിച്ചത്. അവിടെ നിന്നും ജര്മ്മന് ഫുട്ബോള് ക്ലബ് ബൊറൂസ്യ മൊന്ഷന്ഗ്ലാഡ്ബഹിലെത്തി. ഇപ്പോള് ബയര് ലേവര്കുസന് ഉള്പ്പടെയുള്ള ക്ലബുകളുടെ മുന്നേറ്റത്തിന് സാബി കാരണക്കാരനായി. 2022ല് മോശം പ്രകടനത്തിന് ജെറാര്ഡോ സിയോനെയെ പുറത്താക്കിയാണ് ലേവര്കുസന് സാബിയെ പരിശീലകനാക്കിയത്. സാബിയുടെ മുന് ക്ലബായ ബയേണ് മ്യൂണികിനേക്കാള് 11 പോയിന്റ് മുന്നിലാണ് ഇപ്പോള് ലേവര്കുസന്.
നൈജീരിയന് താരം വിക്ടര് ബോണിഫേസ്, സ്വിന്റസര്ലാന്ഡ് താരം ഗ്രാനിറ്റ് ഷാക്ക, സ്പാനിഷ് താരം അലക്സ് ഗ്രിമാള്ഡോ, ജര്മ്മന് താരം ഹോനസ് ഹോഫ്മാന് എന്നിവരെ ക്ലബിലേക്ക് എത്തിച്ചു. എല്ലാ മത്സരങ്ങളിലും സാബിയുടെ ആദ്യ ഇലവനില് ഇവര് ഇടം പിടിക്കും. കൃത്യമായ പാസുകള് നല്കുന്നത് പന്തില് കൂടുതല് നിയന്ത്രണം നല്കുമെന്ന് സാബി വിശ്വസിക്കുന്നു. പ്രതിരോധവും മധ്യനിരയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മികച്ച പാസുകള് സഹായിക്കും. പന്തിന്റെ നിയന്ത്രണം ലഭിച്ചു കഴിഞ്ഞാല് ആക്രമണ ഫുട്ബോളിലേക്ക് ശൈലി മാറ്റുകയെന്നതും സാബിയുടെ തന്ത്രമാണ്.
കഴിഞ്ഞ 11 വര്ഷമായി ജര്മ്മന് ഫുട്ബോളിന്റെ ചാമ്പ്യന്മാരാകുന്നത് ബയേണ് മ്യൂണികാണ് ചാമ്പ്യന്മാര്. എന്നാല് ഇത്തവണ ചരിത്ര മുന്നേറ്റമാണ് ലെവര്കുസന് കാഴ്ചവെയ്ക്കുന്നത്. സീസണ് അവസാനിക്കുമ്പോള് ജര്മ്മന് ഫുട്ബോളിന് പുതിയ രാജാക്കന്മാര് ഉണ്ടായേക്കും. സാബിയുടെ തന്ത്രങ്ങള് ജര്മ്മന് ഫുട്ബോളില് പുതുയുഗപ്പിറവിക്ക് കാരണമായേക്കും.