മികച്ച നടന്, മികച്ച സഹനടന്, മികച്ച വില്ലന്... അഭിനയത്തില് ചെമ്പന് വിനോദിന്റെ പെര്ഫോമന്സിന്റെ വൈവിധ്യം എടുത്തു പറയേണ്ടതാണ്. 2010-ല് പുറത്തിറങ്ങിയ നായകന് എന്ന സിനിമയിലെ വില്ലന് കഥാപാത്രമായി സിനിമയില് തുടക്കം കുറിച്ച ചെമ്പന് വിനോദ് ജോസിന് തന്റെ കരിയറില് മോശം സിനിമകളോ കഥാപാത്രങ്ങളോ ചെയ്യേണ്ടി വന്നത് ആപൂര്വ്വമായി മാത്രമാണ്. ഒരു അഭിനേതാവ് മാത്രമല്ല താന് മികച്ച ഒരു തിരക്കഥാകൃത്ത് കൂടിയാണെന്ന് 2017-ല് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ അങ്കമാലി ഡയറീസിലൂടെ ചെമ്പന് തെളിയിച്ചു.
മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദനത്തിന് പുത്തന് അനുഭവം സമ്മാനിച്ച അങ്കമാലി ഡയറീസിന്റെ വിജയം ചെമ്പന് തിരക്കഥാകൃത്തെന്ന സ്ഥാനം കൂടി നല്കുന്നതായിരുന്നു. അങ്കമാലിയെന്ന സ്വന്തം നാടിനെ ഒരു സാധാരണക്കാരന്റെ കണ്ണിലൂടെ കാണാനും അതിനെ തിരക്കഥയില് തന്മയത്വത്തോടെ കൂട്ടിയിണക്കാനും ചെമ്പന് സാധിച്ചിരുന്നു.
ഒരു സിനിമയുടെ അടിത്തറ അതിന്റെ തിരക്കഥയാണ്. ചെമ്പന് വിനോദിന്റെ ഭാവനയില് നിന്നുതിര്ന്നതും ശക്തമായ അടിത്തറയുള്ള തിരക്കഥകളാണ്. അത്തരത്തില് അങ്കമാലി ഡയറീസിന് ശേഷം മികച്ച കഥാപാത്രങ്ങള് ചെയ്ത ചെമ്പന് 2021-ല് മറ്റൊരു സിനിമയ്ക്ക് കൂടി തിരക്കഥയൊരുക്കി.
അഷ്റഫ് ഹംസയുടെ സംവിധാനത്തിലൊരുങ്ങിയ 'ഭീമന്റെ വഴി'. ആദ്യം ചെയ്ത കഥയുമായോ കഥാ സാഹചര്യങ്ങളുമായോ യാതൊരുവിധ ബന്ധവുമില്ലാത്ത ഉള്ളടക്കമായിരുന്നു ഭീമന്റെ വിജയവഴിയില് തെളിഞ്ഞ് നിന്നത്. ഒരു വഴിയുടെ പേരില് അയല്ക്കാരും നാട്ടുകാരും തമ്മില് നടക്കുന്ന പൊല്ലാപ്പുകളും ലഹളകളും ഭീമന്റെ വഴി പറഞ്ഞപ്പോള് അതില് നര്മ്മവും പ്രണയവും കൊണ്ടുവന്ന് തിരക്കഥ റിച്ചാക്കി ചെമ്പന് വിനോദ്.
സിനിമകള് നിരവധി ചെയ്തിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന തിരക്കഥകള് മാത്രമാണ് ചെമ്പന് ഒരുക്കിയിട്ടുള്ളത്. എന്നാല് എഴുതിയ തിരക്കഥകളാകട്ടെ പക്കാ പ്രൊഫഷണലിസത്തോടെ കൈകാര്യം ചെയ്തവ തന്നെയാണ്. ഇനി വരാനുള്ളത് നിസാര സിനിമയല്ല. ചെമ്പന് വിനോദിന്റെ തിരക്കഥയില് ജോഷി സംവിധാനം ചെയ്ത് മോഹന്ലാല് നായകനാകുന്ന റംബാനാണ്.
പ്രേമലു തെലുങ്ക് പതിപ്പിന് വിദേശത്തും ആരാധകർ; വേൾഡ് വൈഡ് സെൻസേഷനാകുന്ന മലയാള സിനിമമലയാളി പ്രേക്ഷകരും ലാലേട്ടന് ആരാധകരും കാത്തിരിക്കുന്ന ചിത്രത്തിന് പ്രതീക്ഷകളേറെയാണ്. മോഹന്ലാലിനെ മാറ്റി നിര്ത്തിയാല് ജോഷി എന്ന സംവിധായകനിലുള്ള വിശ്വാസവും ഇതുവരെ പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ചെമ്പന്റെ തിരക്കഥയും തന്നെയാണ് റംബാന്റെ ഹൈലൈറ്റ് എന്ന് പറയാം. അങ്കമാലി ഡയറീസും ഇപ്പോള് മികച്ച പ്രതികരണങ്ങള് ലഭിക്കുന്ന അഞ്ചക്കള്ളകോക്കാനും പ്രേക്ഷകര് ഏറ്റെടുക്കുമ്പോള് മുഴുനീള ആക്ഷന് പടമാകാന് പോകുന്ന റംബാന് തിരക്കഥയില് നിരാശപ്പെടുത്തില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട് മലയാളികള്.
നിലവിൽ ചെമ്പൻ വിനോദ് പ്രധാന വേഷത്തിലെത്തി തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രമാണ് സഹോദരന് ഉല്ലാസ് ചെമ്പന്റെ ആദ്യ സംവിധാന സംരംഭമായ 'അഞ്ചക്കള്ളകോക്കാന്'. സിനിമയുടെ പേരിന്റെ വ്യത്യസ്ത ഉള്ളടക്കത്തിലും പ്രത്യക്ഷമാണ്. വലിയ ഹൈപ്പൊന്നുമില്ലാതെയെത്തിയ അഞ്ചക്കള്ളകോക്കാന് മറ്റൊരു മാസ് എന്റര്ടെയ്നറാണ്. മനുഷ്യന്റെയുള്ളിലുറങ്ങുന്ന മൃഗീയത കോക്കാനിലെ കഥാപാത്രങ്ങളിലൂടെ അനാവൃതമാകുന്നുണ്ട്. കാളഹസ്തി ഗ്രാമത്തിലെ മനുഷ്യരുടെ കഥ പ്രേക്ഷകര്ക്ക് നല്കുന്നത് മറ്റൊരു കാഴ്ച്ചാനുഭവമാണ്.