മലയാളത്തിന്റെ പ്രണയ നാദമാണ് സുജാത മോഹൻ എന്ന ഗായിക. മനസിന് കുളിര് നൽകുന്ന ഒരു പിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച സുജാതയ്ക്കും ഗായികയുടെ പാട്ടുകൾക്കും എന്നും യുവത്വത്തിന്റെ തിളക്കമാണ്. ആ മധുര സ്വരാലാപനത്തിൽ മൊട്ടിട്ട ഗാനങ്ങൾ 10,000നും മുകളിലാണ്. സംഗീത ജീവിതമാക്കിയ ഗായികയുടെ പാട്ടിനെ മലയാളികൾ കേൾക്കുന്നത് ''ഓടക്കുഴൽ വിളി'' എന്ന എം ജി രാധാകൃഷ്ണന്റെ ഗാനത്തിലൂടെയാണ്. ആകാശവാണിക്കു വേണ്ടി ക്ഷണിക്കപ്പെട്ട അഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ചടങ്ങിൽ പാടിയ സുജാതയുടെ പാട്ടിനെ അന്ന് എം ജി രാധാകൃഷ്ണൻ വിശേഷിപ്പച്ചത് വെണ്ണപോലെ പാടിയ പാട്ട് എന്നായിരുന്നു.
സുജാത ബേബി സുജാതായാകുന്നത് അവരുടെ ജീവിത്തിൽ വെളിച്ചമായ ഒരു ദേവദൂതനിലൂടെയാണ്. യേശുദാസിന് മുന്നിൽ പാടാൻ സാധിക്കാതെ പോയ കുഞ്ഞ് സുജാതയുടെ വീട്ടിൽ യേശുദാസിനെ എത്തിക്കുന്നത് കലാഭവനിലെ ഗിറ്റാറിസ്റ്റും ഗാനഗന്ധർവ്വന്റെ സുഹൃത്തുമായ എമിൽ ആണ്. പിന്നീട് യേശുദാസിന്റെ സംഗീത സദസ്സിലെ കൊച്ചു താരമായി സുജാത.
ഗാനമേളകളിൽ ശ്രദ്ധേയ ശബ്ദമായി മാറിയ സുജാത ആദ്യമായി സിനിമയിൽ പാടുന്നത് 1975ലാണ്. ടൂറിസ്റ്റ് ബംഗ്ലാവ് എന്ന സിനിമയിലെ ''കണ്ണെഴുതി പൊട്ടും തൊട്ട് '' എന്ന ഗാനം പാടി. അന്ന് സുജാതയ്ക്ക് പ്രായം 12. സിനിമ പിന്നണി ഗാന രംഗത്ത് ഒരു ഏവർക്കും പ്രിയപ്പെട്ട പുതുശബ്ദമായി മാറിയ ഗായിക തമിഴിൽ ആദ്യമായി പാടുന്നത് ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച ''കാതൽ കണ്ടേൻ'' എന്ന പാട്ടാണ്.
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചതോടെ കുറച്ചു കാലം പിന്നണി ഗാനരംഗത്ത് നിന്ന് അവർ വിട്ടു നിന്നുവെങ്കിലും വോണ്ടി കുറച്ചുകാലം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു. 1981ൽ ഡോ കൃഷ്ണമോഹനുമായുള്ള വിവാഹ ശേഷം ചെന്നൈയിലേക്കു താമസം മാറിയതോടെയാണ് വീണ്ടും ചലച്ചിത്രഗാന രംഗത്ത് സുജാത സജീവമാകുന്നത്.
'കടത്തനാടൻ അമ്പാടി' എന്ന പ്രിയദർശൻ ചിത്രത്തിലൂടെ 1983ൽ സുജാത തന്റെ രണ്ടാം വരവ് നടത്തി. എന്നാൽ ചിത്രം റിലീസ് ചെയ്യാൻ ഏഴ് വർഷമാണ് എടുത്തത്. കൂടുതലും യുഗ്മഗാനങ്ങളിലാണ് സുജാത പാടിയത്. 90-കളായപ്പോഴേക്കും മലയാള ഗാനരംഗത്തെ പ്രമുഖ ഗായകരുടെ പട്ടികയിൽ സുജാതയുടെ സ്ഥാനം മുന്നിലായി.
കേരള, തമിഴ്നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെത്തവണ സുജാത സ്വന്തമാക്കി. മലയാളവും തമിഴും കടന്ന കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പാടാനരംഭിച്ച സുജാതയുടെ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ നിരവധിയാണ്.
സിനിമ ഗാനങ്ങൾക്കൊപ്പം നിരവധി ഭക്തി ഗാനങ്ങളും സുജാത പാടി വിസ്മയിപ്പിച്ചിട്ടുണ്ട്. നാഥാ നിന്നെ കാണാൻ, 'ദൈവമെന്റെ കൂടെയുണ്ട്', എഴുപതുകളിലും എൺപതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന ''ദൈവമെന്റെ കൂടെയുണ്ട്...'', ''അമ്മേ ആരെന്നെ..'', ''യേശുവേ നിനക്കായി'', ''കാലി തൊഴുത്തിൽ''.
''ചക്കരക്കിളി ചക്കിയമ്പിളി..'' എന്ന് കൊഞ്ചലോടെ പാടാനും ''പ്രിയനേ നീയെന്നെ അറിയാതിരുന്നാൽ...'' എന്ന് പ്രണയത്തോട് വേദനയോടെ പാടി പറയാനും ''സുന്ദരനോ സൂരിയനോ ഇന്ദിരനോ...'' എന്ന് പ്രാണനാഥനെ കുറിച്ചുള്ള സ്വപ്നത്തെ കുറിച്ച് ഓർത്ത് പാടാനും കഴിയത്തക്ക തരത്തിൽ വൈകാരികതകളെ ശബ്ദത്തിലൂടെ മനോഹരമാക്കാൻ സുജാതയുടെ ശബ്ദത്തിന് അനായാസം സാധിച്ചിട്ടുണ്ട്.
അന്നും ഇന്നും അതേ ശ്രുതി മധുരത്തോടെ പാടാനാകുന്ന സുജതയ്ക്ക് പ്രായം മുന്നോട്ട് പോകുന്നില്ല എന്ന് ഗായികയുടെ പുതിയ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. റിയാലിറ്റി ഷോകളിലെ ശ്രദ്ധേയ സാന്നിധ്യമായ സുജതയുടെ ഡ്രസ്സ് സ്റ്റൈലിങ്ങിനെ പ്രശംസിച്ച് സോഷ്യൽ മീഡിയിയൽ പ്രതികരണമറിയിക്കുന്നതും നിരവധി ആരാധകരാണ്. പ്രായം കൊണ്ടും ശബ്ദം കൊണ്ടും ചെറുപ്പമായ സുജാതയ്ക്ക് ജന്മദിനാശംസകൾ.
അന്നും ഇന്നും അതേ ശ്രുതി മധുരത്തോടെ പാടാനുകന്ന സുജതയ്ക്ക് പ്രായം മുന്നോട്ട് പോകുന്നില്ല എന്ന് ഗായികയുടെ പുതിയ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. റിയാലിറ്റി ഷോകളുടെ ശ്രദ്ധേയ സാന്നിധ്യമായ സുജതയുടെ ഡ്രസ്സ് സ്റ്റൈലിങ്ങിനെ പ്രശംസിച്ച് സോഷ്യൽ മീഡിയിയൽ പ്രതികരണമറിയിക്കുന്നതും നിരവധി ആരാധകരാണ്. പ്രായം കൊണ്ടും ശബ്ദം കൊണ്ടും ചെറുപ്പമായ സുജാതയ്ക്ക് ജന്മദിനാശംസകൾ.