ഡൽഹിയിൽ ഒരു നക്ഷത്രം ഉദിച്ചു; ക്രിക്കറ്റ് ലോകത്ത് സിക്സുകൾ പറക്കുന്നു

ട്രാവിസ് ഹെഡ് നേടിയ ഈ സീസണിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി ഒന്നര മണിക്കൂറിൽ അയാൾ തിരുത്തിയെഴുതി.

dot image

പത്ത് ദിവസങ്ങൾക്ക് മുമ്പ് ഏപ്രിൽ 11-ാം തിയതി 22-ാം പിറന്നാൾ ആഘോഷിച്ച ഒരു താരം. പിറ്റേന്ന് ഏപ്രിൽ 12ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറി. നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്സർ നേടി അയാൾ തന്റെ വരവ് അറിയിച്ചു. മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി തന്റെ ടീമിന്റെ വിജയത്തിൽ നിർണായകമായി. ഓസ്ട്രേലിയക്കാരനായ ആ വെടിക്കെട്ട് താരത്തിന്റെ പേരാണ് ജെയ്ക്ക് ഫ്രേസർ മക്ഗുര്ക്.

ക്രിക്കറ്റ് ലോകത്ത് ഈ യുവതാരത്തിന്റെ പേര് ഉയരാൻ തുടങ്ങിയിട്ട് കുറച്ച് കാലമെ ആയിട്ടുള്ളു. കഴിഞ്ഞ വർഷം ഒക്ടബോറിൽ ഓസ്ട്രേലിയയിൽ നടന്ന മാർഷ് കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റ്. സൗത്ത് ഓസ്ട്രേലിയയ്ക്ക് വേണ്ടി ബാറ്റ് ചെയ്ത മക്ഗുര്ക് 29 പന്തിൽ സെഞ്ച്വറി നേടി. അന്താരാഷ്ട്ര-ആഭ്യന്തര ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി. ഈ നേട്ടവുമായി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വാതിലുകളിൽ അയാൾ കാത്തിരുന്നു.

ഡിസംബറിൽ നടന്ന താരലേലത്തിൽ ആർക്കും ജെയ്ക് എന്ന പ്രതിഭയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒടുവിൽ ഡൽഹി നിരയിലെ ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എന്ഗിഡി പരിക്കേറ്റ് പിന്മാറി. പിന്നാലെ ഹാരി ബ്രൂക്കിന്റെ സേവനവും ഡൽഹിക്ക് നഷ്ടപ്പെട്ടു. ഇതോടെ ഒരു ബാറ്ററെ കൊണ്ടുവരാൻ റിക്കി പോണ്ടിംഗും സംഘവും ചിന്തിച്ചു. അപ്പോഴാണ് സ്വന്തം നാട്ടിൽ വെടിക്കെട്ട് നടത്തുന്ന ജെയ്ക് ഫ്രേസറിന്റെ പേര് പോണ്ടിംഗിന് ഓർമ്മ വന്നത്. പിന്നെ വൈകിയില്ല. ഓസ്ട്രേലിയയിൽ നിന്നും ആ യുവതാരത്തെ ഡൽഹി നിരയിലെത്തിച്ചു.

ട്വന്റി 20 ലോകകപ്പ് കളിക്കാൻ തയ്യാർ; ദിനേശ് കാർത്തിക്ക്

സൺറൈസേഴ്സിനെതിരായ മത്സരത്തോടെ ജെയ്ക്ക് ലോകക്രിക്കറ്റിന്റെ ശ്രദ്ധയാകർഷിച്ചു. സ്വന്തം നാട്ടുകാർ ട്രാവിസ് ഹെഡ് നേടിയ ഈ സീസണിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി ഒന്നര മണിക്കൂറിൽ അയാൾ തിരുത്തിയെഴുതി. 18 പന്തുകൾ, അഞ്ച് ഫോർ, ഏഴ് സിക്സ്. 65 റൺസുമായി ജെയ്ക്ക് കളം വിട്ടു. പിന്നാലെ വന്നവർക്ക് അതുപോലെയൊരു ഇന്നിംഗ്സ് കളിക്കാൻ കഴിഞ്ഞില്ല. അത് ഡൽഹിയുടെ വിജയ സ്വപ്നങ്ങൾ തല്ലിക്കെടുത്തി. തിരിച്ചടികളിലും ഡൽഹി ക്യാപിറ്റൽസ് വിളിച്ചുപറയുന്നു. ലോകക്രിക്കറ്റിലേക്ക് ഒരു വെടിക്കെട്ട് താരം വരുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us