ജോഷ്വ ലിറ്റിൽ; ഐപിഎല്ലിലെ ഐറിഷ് വസന്തം

16-ാം വയസില് തന്നെ ട്വന്റി 20 ക്രിക്കറ്റില് അരങ്ങേറി.

dot image

ഇന്ത്യന് പ്രീമിയര് ലീഗില് ഗുജറാത്ത് ടൈറ്റന്സ് റോയല് ചലഞ്ചേഴ്സ് പോരാട്ടം. ബെംഗളൂരുവിന് വിജയിക്കാന് വേണ്ടത് വെറും 148 റണ്സ്. പവര്പ്ലേ അവസാനിക്കും വരെ കാര്യങ്ങള് ബെംഗളൂരുവിന്റെ കൈയ്യില് ഭദ്രമായിരുന്നു. പവര്പ്ലേ അവസാനിക്കാന് ഒരു പന്ത് ബാക്കി നില്ക്കെ ഫാഫ് ഡു പ്ലെസിസ് വീണു. വിക്കറ്റ് നഷ്ടമില്ലാതെ 92 എന്ന സ്കോറില് നിന്നും ആറിന് 117ലേക്ക് ബെംഗളൂരു കൂപ്പുകുത്തി. തകര്ച്ചയ്ക്ക് നേതൃത്വം നല്കിയത് ജോഷ്വ ലിറ്റിലെന്ന ഒരു പേസറാണ്.

തന്റെ ആദ്യ ഓവറില് 20 റണ്സ് വിട്ടുകൊടുത്ത താരം. രണ്ടാം ഓവറിലും അടികൊണ്ടു. ആദ്യ നാല് പന്തില് 14 റണ്സ് വന്നു. അഞ്ചാം പന്തില് ഒരു ഷോര്ട്ട് ബോള് ഇട്ടുകൊടുത്ത് ഡുപ്ലെസിയുടെ വിക്കറ്റെടുത്തു. പിന്നെ കണ്ടത് വിസ്മയിപ്പിക്കുന്ന തിരിച്ചുവരവാണ്. രജത് പാട്ടിദാറും ഗ്ലെന് മാക്സ്വെല്ലും കാമറൂണ് ഗ്രീനും ലിറ്റിലിന് മുന്നില് വീണു. നാല് ഓവറില് വിട്ടുകൊടുത്തത് 45 റണ്സ്. വീഴ്ത്തിയത് നാല് വിക്കറ്റുകള്. കാര്ത്തിക്ക് കരുത്തില് ബെംഗളൂരു മത്സരം ജയിച്ചു. എങ്കിലും ഗുജറാത്തില് ലിറ്റില് ഹീറോയായി.

അയര്ലന്റില് നിന്നാണ് ഈ 24കാരന്റെ വരവ്. 16-ാം വയസില് തന്നെ ട്വന്റി 20 ക്രിക്കറ്റില് അരങ്ങേറി. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാണ് അയാൾ. അത്രമേല് മികച്ചതാണ് ഈ യുവതാരത്തിന്റെ പ്രകടനങ്ങള്. ഇടം കയ്യന് പേസറും വലം കയ്യന് ബാറ്ററുമായ താരം.

2022ലെ ട്വന്റി 20 ലോകകപ്പില് ന്യൂസീലന്ഡിനെതിരെ ഹാട്രിക് നേടി. ഇത് താരത്തെ ഐപിഎല്ലില് എത്തിച്ചു. 2023ല് ഗുജറാത്ത് ടൈറ്റന്സിന്റെ ഭാഗമായി. ആദ്യമായി അയര്ലന്ഡ് ദേശീയ ടീമില് നിന്ന് ഒരാള്ക്ക് ഐപിഎല്ലില് അവസരം ലഭിച്ചു. അരങ്ങേറ്റം ചെന്നൈ സൂപ്പര് കിംഗ്സിനെതിരെ ആയിരുന്നു. ആദ്യ ഓവറില് 15 റണ്സ് വിട്ടുകൊടുത്തു. പിന്നെ ശക്തമായ തിരിച്ചുവരവ്. അതാണ് ലിറ്റിലിനെ വ്യത്യസ്തമാക്കുന്നത്.

സച്ചിനെയും ദ്രാവിഡിനെയും കണ്ടുപഠിക്കൂ; ഗില്ലിന് സെവാഗിന്റെ ഉപദേശം'മുഹമ്മദ് ഷമി ഉണ്ടായിരുന്നെങ്കിൽ...'; തുറന്നുപറഞ്ഞ് ഡേവിഡ് മില്ലർ

മത്സരത്തിന്റെ തുടക്കത്തില് തന്നെ തിരിച്ചടിയേറ്റാല് മടങ്ങിവരവ് അസാധ്യമാണ്. ജസ്പ്രീത് ബുംറയെപ്പോലുള്ളവര് അത് സാധിച്ചിട്ടുണ്ട്. ഇപ്പോള് ലിറ്റിലില് കാണുന്നതും ആ മികവുതന്നെയാണ്. ഒരുപക്ഷേ ഒരു ഇടംകയ്യന് വിസ്മയമാവും ജോഷ്വ ലിറ്റില്.

dot image
To advertise here,contact us
dot image