നരേന്ദ്ര മോദിയും സ്കെലൻസ്കിയുമെത്തി; 'നാട്ട് നാട്ട്' കൊട്ടാരത്തിൽ

2022 ലെ റഷ്യൻ അധിനിവേശത്തിന് മാസങ്ങൾക്ക് മുമ്പായിരുന്നു നാട്ട് നാട്ട് എന്ന ഗാനം യുക്രെയ്നിലെ മാരിൻസ്കി കൊട്ടാരത്തിൽ ചിത്രീകരിച്ചത്

dot image

2022ൽ എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർആർആർ എന്ന ചിത്രം അത്ര പെട്ടെന്നൊന്നും ഇന്ത്യൻ പ്രേക്ഷകരുടെ മനസ്സിൽ നിന്ന് മാഞ്ഞ് പോകില്ല. പ്രത്യേകിച്ച് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ നേടികൊടുത്ത നാട്ട് നാട്ട് എന്ന പാട്ട്. പലരും ആവേശത്തോടെയും അനുഭൂതിയോടെയുമാണ് ഇന്നും ആ പാട്ട് കേൾക്കുന്നത്.

നാട്ട് നാട്ട് എന്ന ഗാനം പക്ഷെ ചിത്രീകരിച്ചിരിക്കുന്നത് ഇന്ത്യയിലല്ല. അപ്പോൾ ഉയരുന്ന ഒരു ചോദ്യമാണ് പിന്നെ എവിടെയാണ് ഗാനം ചിത്രീകരിച്ചിട്ടുള്ളതെന്ന്. ഇന്ത്യയിൽ എന്ന് തന്നെ തോന്നിപ്പിക്കുമെങ്കിലും ഗാനം ചിത്രീകരിച്ചിരിക്കുന്നത് യുക്രൈനിലെ മാരിൻസ്കി കൊട്ടാരത്തിൻ്റെ പരിസരങ്ങളിലാണ്. കൊട്ടാരവും അതിൻ്റെ സമീപ പ്രദേശങ്ങളും തന്നെയാണ് ഗാനത്തിൻ്റെ ഭൂരിഭാഗം സ്ഥലത്തും വരുന്നത്. 2022 ലെ റഷ്യൻ അധിനിവേശത്തിന് മാസങ്ങൾക്ക് മുമ്പായിരുന്നു നാട്ട് നാട്ട് എന്ന ഗാനം മാരിൻസ്കി കൊട്ടാരത്തിൽ ചിത്രീകരിച്ചത്.

ആർആർആർ സംഘം ആദ്യം ഗാനം ഇന്ത്യയിൽ തന്നെ ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും മഴക്കാലം ആയതോടെ ചിത്രീകരണം നടക്കാതെയായി. അങ്ങനെയാണ് കീവിലുള്ള മാരിൻസ്കി കൊട്ടാരം കണ്ടെത്തിയത്. എങ്കിലും ഒരു കൊട്ടാരത്തിൽ ഗാനം ചിത്രീകരിക്കുന്നതിനെ സംവിധായകൻ എസ്എസ് രാജമൗലി ആദ്യം എതിർത്തിരുന്നെങ്കിലും യുക്രെയ്ൻ ടീമിൻ്റെ വരവേൽപ്പ് സംഘത്തെ മുഴുവനും ആവേശത്തിലാക്കുകയായിരുന്നെന്ന് എസ് എസ് രാജമൗലി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കൊട്ടാരത്തിൻ്റെ നിറങ്ങൾ, കൊട്ടാരത്തിൻ്റെ വലിപ്പം, നർത്തകർക്ക് സൗകര്യപ്രദമായ നിലയിലുള്ള ഗ്രൗണ്ടിൻ്റെ വലിപ്പം എല്ലാം കൃത്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇപ്പാേൾ ഇതാ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിൻ്റെ യുക്രെയ്ൻ സന്ദർശനത്തിൽ മാരിൻസ്കി കൊട്ടാരവും സന്ദർശിച്ചിരിക്കുകയാണ്. യുക്രെയ്ൻ പ്രസിഡൻ്റ് വ്ളാഡമിർ സെലൻസ്കിയോടൊപ്പമായിരുന്നു മോദിയുടെ നന്ദർശനം. 1991ന് ശേഷം ആദ്യമായാണ് ഒരു രാജ്യത്തെ പ്രധാനമന്ത്രി യുദ്ധബാധിത രാജ്യത്ത് സന്ദർശനം നടത്തുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും ഒപ്പം പോളണ്ടിൽ നിന്ന് 10 മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്താണ് പ്രധാനമന്ത്രി മോദി യുക്രൈനിലെ കീവിൽ എത്തിയത്. റഷ്യ - യുക്രൈയിൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മോദി യുക്രൈയിൻ പ്രസിഡൻ്റുമായി ചർച്ചകൾ നടത്തുമെന്നും വിവരങ്ങളുണ്ട്.

യുക്രൈയിനിലെ മാരിൻസ്കി കൊട്ടാരത്തിൻ്റെ പ്രത്യേകതകൾ

ഡിനിപ്രോ നദിയുടെ സമീപമായി യുക്രൈയിനിലെ കീവിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1747-1755 ൽ മഹാനായ പീറ്റർ രാജാവിൻ്റെ മകൾ സാരിത്സ എലിസബത്തിന് വേണ്ടി നിർമ്മിച്ചതാണ് ഈ കൊട്ടാരം. പിന്നീട് 1870ൽ കൊട്ടാരം ഇപ്പോൾ കാണുന്ന രീതിയിലേക്ക് പുതുക്കി പണിയുകയായിരുന്നു. നിലവിൽ സർക്കാരിൻ്റെയോ മറ്റ് ഔദ്യോഗിക പരിപാടികൾക്കോ ആണ് കൊട്ടാരം ഉപയോഗിക്കുന്നത്. യുക്രൈയിൻ പാർലമെൻ്റിനോട് ചേർന്നാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

dot image
To advertise here,contact us
dot image