ഇനി കാണാനിരിക്കുന്നത് മെഗാ ഷോ, ആക്ഷനും ഫാന്റസിയും കോമഡിയുമായി കളത്തിലിറങ്ങാൻ ആസിഫ് അലി

ഇക്കഴിഞ്ഞ ആസിഫ് ചിത്രങ്ങൾ നോക്കുകയാണെങ്കിൽ പോലും കഥാപാത്രങ്ങളിൽ വ്യത്യസ്‍ത നിലനിർത്തിക്കൊണ്ടാണ് ഓരോ ചിത്രവും തിയേറ്ററിൽ എത്തിയിരുന്നത്.

dot image

ഓരോ സിനിമ കഴിയുമ്പോഴും വളരുന്ന നടനാണ് ആസിഫ് അലിയെന്ന് സംവിധായകൻ ജിസ് ജോയ് പറഞ്ഞത് വെറുതെയല്ല. 2024 ൽ തലവനിലൂടെ ആസിഫ് അലി തുടങ്ങിയ ബോക്സ് ഓഫീസ് വിജയയാത്ര 2025ലും തുടരുകയാണ്. ഈ വർഷം ആദ്യം ഇറങ്ങിയ രേഖാചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ആസിഫിന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഏഴു ചിത്രങ്ങളാണ് നടന്റേതായി പ്രഖ്യാപിച്ചിരിക്കുന്നത്.

തമർ സംവിധാനത്തിലൊരുങ്ങുന്ന 'സർക്കീട്ട്' എന്ന ചിത്രമാണ് ആദ്യത്തേത്. പൂർണമായും യു എ ഇയിൽ ചിത്രീകരിച്ച ഈ സിനിമ ഏപ്രിലിൽ തിയേറ്ററിലെത്തുമെന്നാണ് സൂചന. 101 നുണകൾ എന്ന ചിത്രത്തിന് ശേഷം തമർ സംവിധാനത്തിലെത്തുന്ന സിനിമ ആയതിനാൽ തന്നെ ആരാധകർക്ക് പ്രതീക്ഷയുണ്ട്.

പുതുമുഖ സംവിധായകനായ സേതുനാഥ് പത്മകുമാർ തിരക്കഥയെഴുതി സംവിധാനം ചെയുന്ന 'ആഭ്യന്തര കുറ്റവാളി' എന്ന ചിത്രമാണ് അടുത്തത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്.

ആരാധകർ ഏറെ കാത്തിരിക്കുന്ന ആസിഫ് ചിത്രമാണ് ടിക്കി ടാക്ക. കളയ്ക്ക് ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറായാണ് ഒരുങ്ങുന്നത്. തന്റെ കെ ജി എഫ് ആണ് ടിക്കി ടാക്കയെന്ന് ഒരു അഭിമുഖത്തിൽ ആസിഫ് പറഞ്ഞത് മുമ്പ് വൈറലായിരുന്നു. ആസിഫിന്റെ ആദ്യ മുഴുനീള ആക്‌ഷൻ സിനിമ കൂടിയാണിത്.

കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് മിറാഷ്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം അപർണ ബാലമുരളിയും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയും ഉണ്ട്. മുകേഷ് ആർ മെഹ്താ, ജതിൻ എം സേതി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തെത്തുമ്പോൾ മങ്ങുന്നു’ (Fades as you get closer) എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.

ക്യാപ്റ്റൻ, വെള്ളം ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി- കിങ്ങ് ഓഫ് മാജിക് ' എന്ന ചിത്രത്തിലും നായകനാകുന്നത് ആസിഫ് അലിയാണ്. ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ റായിയുടെ നിർമാണ കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ മീഡിയ ആൻഡ് എന്റർടെയിന്റ്മെന്റ്സും ചേർന്നാണ് നിർമാണം. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.

ആസിഫിന്റെ എക്കാലത്തെയും ഭാഗ്യ ജോഡി ജിസ് ജോയ് സംവിധാനത്തിലൊരുങ്ങിയ തലവൻ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അടുത്തത്. ബിജു മേനോൻ, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ജിസ് ജോയ് സംവിധാനത്തിൽ വന്ന ആറു ചിത്രങ്ങളിൽ അഞ്ചിലും ആസിഫ് അലി തന്നെയാണ് നായകൻ. ഇതിൽ സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, തലവനും മികച്ച അഭിപ്രയം തിയേറ്ററിൽ സ്വന്തമാക്കിയ ചിത്രങ്ങളായിരുന്നു. ഇരുവരുടെയും കൂട്ട്കെട്ട് വീണ്ടും എത്തുമ്പോൾ നിരാശപ്പെടുത്തില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഹെലന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകൻ മാത്തുക്കുട്ടി സേവ്യറുടെ ചിത്രത്തിലും നായകനാകുന്നത് ആസിഫ് അലി ആണെന്നാണ് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ ആസിഫ് ചിത്രങ്ങൾ നോക്കുകയാണെങ്കിൽ പോലും കഥാപാത്രങ്ങളിൽ വ്യത്യസ്‍ത നിലനിർത്തിക്കൊണ്ടാണ് ഓരോ ചിത്രവും തിയേറ്ററിൽ എത്തിയിരുന്നത്. ഇനി എത്താനിരിക്കുന്ന ചിത്രങ്ങളാകട്ടെ ആക്ഷനും കോമഡിയും ഫാന്റസിയുമൊക്കെയായി അതേ വ്യത്യസ്തത നിലനിർത്തുന്നതാണ്. ഒരുകാലത്ത് ഹിറ്റ് സിനിമകൾ ഇല്ലെന്ന് പഴികേട്ട ആസിഫിനെ തേടി തലവനും കിഷ്കിന്ധാ കാണ്ഡവും രേഖാചിത്രവും എത്തിയത് പോലെ ഇനി വരാനിരിക്കുന്ന സിനിമകളും ആ പേര് നിലനിർത്തട്ടെ.

Content Highlights: Now to watch Asif's show, the actor has a hand full of films

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us