പരേഡിനിടെ അസഭ്യം പറഞ്ഞെന്ന പരാതി; ഹാർബർ എസ്എച്ച്ഒയ്ക്കെതിരെ അന്വേഷണം

ഹാർബർ പൊലീസ് സ്റ്റേഷനിലെ പരേഡിനിടെയാണ് എസ്എച്ച്ഒ അസഭ്യം പറഞ്ഞത്
പരേഡിനിടെ അസഭ്യം പറഞ്ഞെന്ന പരാതി; ഹാർബർ എസ്എച്ച്ഒയ്ക്കെതിരെ അന്വേഷണം
Updated on

കൊച്ചി: എസ്എച്ച്ഒ അസഭ്യം പറഞ്ഞുവെന്ന പരാതിയിന്മേലുള്ള അന്വേഷണ റിപ്പോർട്ട് സൗത്ത് എസിപി ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ചു. ഹാർബർ പൊലീസ് സ്റ്റേഷനിലെ പരേഡിനിടെയാണ് എസ്എച്ച്ഒ അസഭ്യം പറഞ്ഞത്. സംഭവത്തെക്കുറിച്ച് നേരത്തേ സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ പരേഡിനിടെ വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വെച്ചായിരുന്നു എസ്എച്ച്ഒ അസഭ്യം പറഞ്ഞത്.

സമൂഹ മാധ്യമങ്ങളിലടക്കം ഇത് വാർത്തയായതിനെത്തുടർന്നാണ് സൗത്ത് എസിപിപി രാജ്കുമാർ വകുപ്പുതല അന്വേഷണം നടത്തിയത്. സിവിൽകേസിൽ അനാവശ്യമായി ഇടപെട്ടുവെന്ന പരാതിയും എസ്എച്ച്ഒയ്ക്കെതിരെ നേരത്തേ ഉയർന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള പരാതി മുഖ്യമന്ത്രിക്കാണ് ലഭിച്ചത്. ഇതിലെ അന്വേഷണ റിപ്പോർട്ടിനു പിന്നാലെയാണ് അസഭ്യം പറഞ്ഞതിന്റെ പേരിലുള്ള റിപ്പോർട്ട് ഉന്നതാധികാരികൾക്ക് മുന്നിലെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com