അങ്കമാലി റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി; അനുനയിപ്പിച്ച് പൊലീസ്

അങ്കമാലി ഫയർഫോഴ്സും പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തിയിരുന്നു
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി; അനുനയിപ്പിച്ച് പൊലീസ്
Updated on

കൊച്ചി: റെയിൽവേ സ്റ്റേഷനുള്ളിൽ ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അകത്തെ ഇലക്ട്രിക് പോസ്റ്റിൽ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ സ്റ്റേഷനിൽ ഭീതി പരത്തിയത്. അങ്കമാലി ഫയർഫോഴ്സും പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തിയിരുന്നു. ടവറിന് മുകളിൽ കയറി നിന്ന് അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഒടുവിൽ ഫയർഫോഴ്സും റെയിൽവേ പൊലീസും അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com