ഓൺലൈൻ ഗെയിമിൽ തോറ്റു, പതിനാലു വയസുകാരൻ ജീവനൊടുക്കി

സ്കൂളിൽ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം

dot image

കൊച്ചി: പതിനാലു വയസുകാരൻ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചു. കപ്രശ്ശേരി സ്വദേശി ആഗ്നൽ ജയ്മിയാണ് തൂങ്ങിമരിച്ചത്. ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യ കാരണം എന്നാണ് സൂചന. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14) ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. കുട്ടി വിളിച്ചിട്ട് വാതിൽ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തോട്ടിൽ വീണ തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകൾ, മാലിന്യങ്ങള്ക്കടിയിലൂടെയുള്ള തിരച്ചിൽ ദുഷ്കരം

നെടുമ്പാശ്ശേരി പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് നാലിന് കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us