അങ്കമാലി: യുവാവിനെ സൃഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലിശേരി കൂരത്ത് വീട്ടില്‍ ബാബുവിന്റെ മകന് രഘു(35) ആണ് മരിച്ചത്. മുന്നൂര്‍പ്പിള്ളിയിലുള്ള സുഹൃത്ത് സുജിത്തിന്റെ വീട്ടിലാണ് രഘുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് രഘു സുജിത്തിന്റെ വീട്ടില്‍ എത്തിയത്. കുറച്ചുപേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.