മിടുക്കരിൽ മിടുക്കരായ യങ് ജീനിയസ് ആണോ നിങ്ങൾ ? റിപ്പോർട്ടർ ടിവി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയായ Reporter Young Genius Awards 2025 ൽ പങ്കെടുത്ത് സ്കോളർഷിപ്പ് കരസ്ഥമാക്കാം. പത്താംക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്. ജനുവരി 26ാം തീയതി നടത്തുന്ന Reporter Young Genius Awards 2025 ല് പങ്കെടുത്ത് മികച്ച സ്കോളർഷിപ്പുകൾ കരസ്ഥമാക്കാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.
Reporter Young Genius Awards 2025 ൽ വിജയികളാകുന്ന State, CBSE വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്കാരമുണ്ട്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 2 ലക്ഷം രൂപയുടെ സ്കോളർഷിപ്പും പ്രശസ്തിപത്രവുമാണ് സമ്മാനം. രണ്ടാം സമ്മാനം 5 പേർക്ക് 50,000 രൂപയും പ്രശസ്തിപത്രവും, മൂന്നാം സമ്മാനം പത്ത് പേർക്ക് 25,000 രൂപയും പ്രശസ്തിപത്രവും നാലാം സമ്മാനം പത്ത് പേർക്ക് സ്മാർട്ട് ഫോണുകളുമാണ്.
14 ജില്ലകളിലും മുന്നിലെത്തുന്ന 100 കുട്ടികൾക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകുന്നുണ്ട്. മാത്രമല്ല, എല്ലാ ജില്ലകളിലും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന സ്കൂളിന് പ്രത്യേക പുരസ്കാരവുമുണ്ട്.
State, CBSE സിലബസില്‍ പഠിക്കുന്നവര്‍ക്ക് പ്രത്യേകം പരീക്ഷകളാണ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി നടത്തുന്ന യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്നവര്‍ക്ക് ഓഫ്‌ലൈനായും പരീക്ഷയുണ്ടാകും. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുന്നത്. റിപ്പോർട്ടർ ഹെഡ് ഓഫീസിൽ വച്ച് നടത്തുന്ന ലൈവ് ഇവന്റിലായിരിക്കും പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്.
പത്താംക്ലാസിലെ സയന്സ്, മാത്ത്സ്, സോഷ്യല് സയന്സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചോദ്യങ്ങള്. 60 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 60 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല.
CONTACT US ON +91 755 804 1000