സ്വരോവിസ്കി ക്രിസ്റ്റലുകളാല് നിറഞ്ഞ നിത അംബാനിയുടെ പീച്ച് സില്ക്ക് ഗാഗ്ര

നിത അംബാനിയുടെ പീച്ച് സില്ക്ക് ഗാഗ്രയ്ക്ക് നിരവധി പ്രത്യേകതകളുണ്ട്

dot image

രണ്ട് മാസമായി അംബാനി കുടുംബം ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷ തിരക്കിലാണ്. സിനിമാ, കായിക, രാഷ്ട്രീയ മേഖലയില് നിന്നുള്ള വന്നിരയാണ് വിവാഹ ആഘോഷങ്ങള്ക്ക് എത്തി ചേരുന്നത്. വിവാഹ ചടങ്ങില് എത്തിയ താരങ്ങള് അണിഞ്ഞ വസ്ത്രങ്ങളെല്ലാം കണ്ണഞ്ചിപ്പിക്കുന്നവയായിരുന്നു. ഇവയില് ഏറ്റവും അധികം മനീഷ് മല്ഹോത്ര കളക്ഷനായിരുന്നു.

വരനുമായി വിവാഹ വേദിയിലേയ്ക്കു പോകുന്ന ചടങ്ങില് നിത അംബാനി ധരിച്ച വസ്ത്രത്തിന് നിരവധി പ്രത്യേകതകള് ഉണ്ടായിരുന്നു. വിന്റേജ് ബ്രോണ്സ് കലര്ന്ന പീച്ച് സില്ക്ക മെറ്റീരിയലിലാണ് ഈ ഔട്ട്ഫിറ്റ് ഡിസൈന് ചെയ്തിരിക്കുന്നത്. സ്വര്ണ്ണവും സില്വറും കലര്ന്ന സ്വരോവിസ്കി ക്രിസ്റ്റലുകളും ഉപയോഗിച്ചുള്ള വര്ക്കുകളാണ് ഇതിന്റെ ഏറ്റവും ഭംഗി.

അബുജാനി സന്ദീപ് ഖോസ്ലയുടെ രംങ്ക്ത ഗാഗ്രയാണ് നിത ധരിച്ചത്. 40 ദിവസം കൊണ്ട് വിജയ് കുമാര്, മോണിക എന്നീ വിദഗ്ധരായ നെയ്ത്തുകാരാണ് ഈ വസ്ത്രം പൂര്ത്തിയാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us