മോഡേണ്‍ ലുക്കില്‍ ക്ലാസിക്കല്‍ സാരി; വൈറലായി തമന്നയുടെ ചിത്രങ്ങള്‍

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
മോഡേണ്‍ ലുക്കില്‍ ക്ലാസിക്കല്‍ സാരി; വൈറലായി തമന്നയുടെ ചിത്രങ്ങള്‍
Updated on

തെന്നിന്ത്യയുടെ പ്രിയനായികയാണ് തമന്ന ബാട്ടിയ. തമന്നയുടെ ഔട്ട്ഫിറ്റുകളെല്ലാം ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഡേണ്‍ രീതിയില്‍ ക്ലാസിക് സാരി സ്‌റ്റൈറ്റിലിങ്ങിലാണ് തമന്ന ഇത്തവണ എത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള സില്‍ക്ക് മെറ്റീരിയലാണ് സാരിയുടേത്. വ്യത്യസ്ത നിറങ്ങളിലുള്ള ഹാന്‍ഡ് എംബ്രോയിഡറികളും സാരിയില്‍ കാണാം. ഓഫ് ഷോള്‍ഡറായിട്ടുള്ള കോര്‍സെറ്റ് ബ്ലൗസാണ് ഒപ്പം അണിഞ്ഞിരിക്കുന്നത്. ഇതില്‍ തന്നെ ബട്ടര്‍ഫ്‌ലൈ നെറ്റും ഉണ്ട്. മോഡേണ്‍ സ്‌റ്റൈലിലാണ് സാരി ഡ്രേപ്പ് ചെയ്തിരിക്കുന്നത്.

തൊരണി ഇന്ത്യ എന്ന ബ്രാന്‍ഡിന്റെയാണ് ഈ സാരി. 79500 രൂപയാണ് ഇതിന്റെ വില. ബ്ലൗസിന് മാത്രം 46500 രൂപയാണ് വില വരുന്നത്. ഈ ഔട്ട്ഫിറ്റിന്റെ ആകെ വില 1.26 ലക്ഷം രൂപയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com