കപ്പ് എടുത്താല് തീരുന്ന പ്രശ്നമേയുള്ളു... വൈറലായി സിപ് ലോക് ബാഗ് കാപ്പി

നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയരിക്കുന്നത്

dot image

യാത്ര ചെയ്യുമ്പോള് നമ്മളില് പലരും കോഫി കുടിക്കാന് ഇഷ്ടപ്പെടുന്നവരാണ്. അത്തരത്തില് യാത്രാ വേളകളില് കോഫി മേക്കറോ കോഫറി മഗ്ഗോ പലരും കൈയില് കരുതാറുണ്ട്. പക്ഷെ അതില് നിന്നെല്ലാം വ്യത്യസ്തമായൊരു കോഫി മേക്കിംഗാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ഒരു വ്ലോഗര് പ്ലാസ്റ്റിക് സിപ്ലോക്ക് ബാഗ് ഉപയോഗിച്ച് കോഫി തയ്യാറാക്കുന്നതാണ് വീഡിയോയില് കാണാന് സാധിക്കുന്നത്.

സിപ് ലോക്ക് ബാഗ് നന്നായി അടച്ച ശേഷം, കാപ്പിക്കുള്ള ചേരുവകള് മിക്സ് ചെയ്ത് ബാഗ് നന്നായി അടച്ച് അത് കുലുക്കിയതിനു ശേഷം അതിലേക്ക് ഒരു സ്ട്രോയും വച്ച് കുടിക്കുന്നതാണ് വീഡിയോയില് കാണുന്നത്. ഇതുവരെ ഒരു മില്ല്യനോളം കാഴ്ച്ചക്കാര് വീഡിയോയ്ക്ക് ലഭിച്ചു.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. വീട്ടില് നിന്ന് ഒരു കപ്പ് കൊണ്ടുവന്നാല് തീരുന്ന പ്രശ്നമല്ലേയുള്ളൂവെന്നാണ് നിരവധിപ്പേര് കമന്റിടുന്നത്. അത് കാപ്പിയല്ല ബാഗിനകത്ത് പ്രമേഹം നിറച്ചു വച്ചിരിക്കുന്നതാണെന്നാണ് മറ്റൊരാളുടെ കമന്റ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us