ആവശ്യമുള്ള സാധനങ്ങള്
വറുത്ത അരിപ്പൊടി - 1 കപ്പ്
ഉഴുന്നുപരിപ്പ് വറുത്തുപൊടിച്ചത് - 3 ടേബിള് സ്പൂണ്
തേങ്ങ ചിരകിയത് - 1/2 കപ്പ്
ജീരകം - 1/4 ടീസ്പൂണ്
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 1 ടീസ്പൂണ്
തിളച്ച വെള്ളം - ആവശ്യത്തിന്
എണ്ണ - വറുക്കാന് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകിയത് ജീരകവും ചേര്ത്ത് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്, വറുത്ത അരിപ്പൊടി, ഉഴുന്നുപൊടിച്ചത്, തേങ്ങ അരച്ചത്, ഉപ്പ്, നെയ്യ് എന്നിവ എടുക്കുക. ഇതിലേക്ക് തിളച്ച വെള്ളം പാകത്തിന് ചേര്ത്ത് കുഴച്ചെടുക്കുക. ശേഷം 15 മിനിറ്റ് മാറ്റിവയ്ക്കാം. ശേഷം ഈ മാവ് ചെറിയ വലിപ്പത്തിലുള്ള ബോളുകളായി ഉരുട്ടിയെടുക്കുക. ഒരു ഉരുളി അടുപ്പില്വച്ച് എണ്ണയൊഴിച്ച് ചൂടാവുമ്പോള് ചൂടായ എണ്ണയിലേക്ക് ഉരുട്ടിവച്ച മാവ് ശ്രദ്ധാപൂര്വ്വം ഇടുക. ഇടത്തരം തീയില് സ്വര്ണ്ണനിറമാകുന്നതുവരെ ഫ്രൈ ചെയ്തെടുക്കാം. പേപ്പര് ടൗവ്വലിലേക്ക് വറുത്തുകോരിയിട്ടാല് അധികമുള്ള എണ്ണ കളയാന് സാധിക്കും. തണുത്തശേഷം വായു കടക്കാത്ത പാത്രത്തിലിട്ട് അടച്ച് സൂക്ഷിക്കാം.
സ്മാര്ട്ട് ഫോണ് ഉപയോഗിക്കുന്നവരേ, നിങ്ങളെ ഡിജിറ്റല് ഡിമെന്ഷ്യ ബാധിച്ചിട്ടുണ്ടോ? അറിയാം വിശദമായിആവശ്യമുള്ള സാധനങ്ങള്
തേങ്ങാക്കൊത്ത് - 1/2 കപ്പ്
ശര്ക്കര - 1 കപ്പ്
വെള്ളം - ആവശ്യത്തിന്
അരിപ്പൊടി - 1 1/2 കപ്പ്
ഗോതമ്പ് പൊടി - 1/2 കപ്പ്
ഏത്തപ്പഴം - 2 എണ്ണം
ഉപ്പ് - ചെറിയ നുള്ള്
ബേക്കിംഗ് സോഡ - ഒരു നുള്ള്
ഏലക്ക പൊടി - 1 ടീസ്പൂണ്
വറുത്ത എള്ള് - 1 ടീസ്പൂണ്
എണ്ണ - വറുക്കാന് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാന് ചൂടാക്കി 1/2 ടീസ്പൂണ് എണ്ണ ചേര്ത്ത് തേങ്ങാക്കൊത്ത് ചെറുതായി ഗോള്ഡന് ബ്രൗണ് നിറമാകുന്നതു വരെ വറുത്തു കോരുക. അതേ പാനിലേക്ക് ശര്ക്കരയും 1/2 കപ്പ് വെള്ളവും ചേര്ക്കുക. ശര്ക്കര പൂര്ണ്ണമായും ഉരുകുന്നത് വരെ ഇടത്തരം തീയില് ചൂടാക്കി അരിച്ചെടുക്കുക. ഏത്തപ്പഴം ചെറുതായി അരിഞ്ഞ് മിക്സിയില് അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാന് ചൂടാക്കി അരിപ്പൊടിയും ഗോതമ്പ് പൊടിയും റോസ്റ്റായ നല്ല മണം വരുന്നത് വരെ ഏകദേശം 1 മിനിറ്റ് ഡ്രൈ റോസ്റ്റ് ചെയ്യുക. നിറം മാറുന്നത് വരെ വറുക്കരുത്.
ഒരു വലിയ ബൗളില് അരിപ്പൊടി, ഗോതമ്പ് പൊടി, ശര്ക്കര ഉരുക്കിയത്, ഏത്തപ്പഴം അരച്ചത് തേങ്ങ എന്നിവ ചേര്ത്ത് നന്നായി ഇളക്കി പാകത്തിന് വെള്ളം ചേര്ത്ത് മിക്സ് ചെയ്തെടുക്കുക. 20 മിനിറ്റ് വച്ച ശേഷം ഉപ്പ്, ബേക്കിംഗ് സോഡ, ഏലയ്ക്കാപ്പൊടി, വറുത്ത എള്ള് എന്നിവ ചേര്ത്ത് നന്നായി ഇളക്കുക.
ഉണ്ണിയപ്പച്ചട്ടിയിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കി ഒരോ ദ്വാരത്തിന്റെയും 3/4 ഭാഗം തയ്യാറാക്കിയ മാവ് ഒഴിക്കുക. മുകളില് ചെറിയ ദ്വാരങ്ങള് പ്രത്യക്ഷപ്പെടുന്നതുവരെ ചെറിയ തീയില് വേവിച്ചെടുക്കുക. ഒരു വശം സ്വര്ണ്ണനിറമാകുമ്പോള് ഒരു സ്പാറ്റുലയോ സ്പൂണോ ഉപയോഗിച്ച് മറിച്ചിട്ട് വേവിക്കുക.
ഓണക്കാലമായി, വെറുതെയങ്ങ് പൂക്കളമിടാന് വരട്ടെ; എന്തിനാ, എങ്ങനെയാ എന്നൊക്കെയറിയേണ്ടേ!ആവശ്യമുളള സാധനങ്ങള്
കറുത്ത എള്ള് - 250 ഗ്രാം
ശര്ക്കര - 150 ഗ്രാം
നെയ്യ് - 2 ടീസ്പൂണ്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എള്ള് കഴുകി ഒരു പാനില് 1 ടീസ്പൂണ് നെയ്യൊഴിച്ച് പൊട്ടാന് തുടങ്ങുന്നത് വരെ വറുത്ത് വയ്ക്കുക. ഒരു പാന് ചൂടാക്കി ശര്ക്കരയും 1/4 കപ്പ് വെള്ളവും ചേര്ത്ത് ഉരുക്കി അരിച്ചെടുക്കുക. ഉരുക്കിയ ശര്ക്കരയിലേക്ക് 1 ടീസ്പൂണ് നെയ്യിനൊപ്പം വറുത്ത എള്ളും ചേര്ത്ത് നന്നായി ഇളക്കുക. അല്പ്പം തണുക്കുമ്പോള് ചെറിയ ഉരുളകളാക്കിയെടുക്കാം.
'ട്രെൻഡി ഫാഷനു'കളുടെ ഓണക്കാലം; ഓണ വസ്ത്രങ്ങളിലും ഇടംനേടുന്ന പുതിയ കാലത്തിൻ്റെ 'നിറക്കൂട്ട്'ആവശ്യമുള്ള സാധനങ്ങള്
ഏത്തക്കായ - 4 (തൊലികളഞ്ഞത്)
മഞ്ഞള് - 1 ടീസ്പൂണ്
ഉപ്പ് - ഒരു നുള്ള്
ശര്ക്കര - 1 1/2 കപ്പ്
ചുക്ക് പൊടി - 2 ടീസ്പൂണ്
ഏലയ്ക്കാപ്പൊടി - 1 1/2 ടീസ്പൂണ്
ജീരകപ്പൊടി - 1 1/2 ടീസ്പൂണ്
വെളിച്ചെണ്ണ - 2 കപ്പ്
പഞ്ചസാര - 1 1-2 ടീസ്പൂണ്
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാനില് വെള്ളവും മഞ്ഞള്പ്പൊടിയും ചേര്ത്ത് മാറ്റി വയ്ക്കുക.ഏത്തക്കായ മഞ്ഞള് വെള്ളത്തില് 20 മിനിറ്റ് മുക്കിവയ്ക്കുക.ശേഷം വെള്ളം തുടച്ചുകളഞ്ഞ് ചെറിയ കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക. ഒരു ഉരുളിയില് എണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടാകുമ്പോള്, തീ മീഡിയത്തില് വച്ച് കഷണങ്ങളാക്കിയ ഏത്തക്കായ ചൂടുള്ള എണ്ണയിലേക്ക് ഇട്ട് ഇടയ്ക്കിടെ ഇളക്കി ചിപ്സ് സ്വര്ണ്ണനിറം ആകുന്നതുവരെ വറുത്ത് കോരുക. ശേഷം തണുക്കാന് വയ്ക്കാം.
അടിഭാഗം കട്ടിയുള്ള ഒരു പാത്രത്തില് ശര്ക്കരയും വെള്ളവും ചേര്ത്ത് ശര്ക്കര ഉരുകുന്നത് വരെ ചൂടാക്കി അരിച്ചെടുക്കുക. വീണ്ടും ചൂടാക്കി കൈകൊണ്ട് തൊടുമ്പോള് നൂല് പരുവം ആകുമ്പോള് തീ കുറച്ച് വറുത്തു വച്ചിരിക്കുന്ന ഏത്തക്കായ ചേര്ത്ത് നന്നായി ഇളക്കിക്കാം. ഇനി ഇതിലേക്ക് ചുക്ക്പ്പൊടി, ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി എന്നിവ ചേര്ത്ത് തുടര്ച്ചയായി ഇളക്കുക. അടുപ്പില്നിന്നിറക്കി തണുത്ത ശേഷം പൊടിച്ച പഞ്ചസാര ചേര്ത്ത് ഉപയോഗിക്കാം.
ആവശ്യമുള്ള സാധനങ്ങള്
പച്ചക്കറികള് - 3-4 കപ്പ് (കഷ്ണങ്ങളാക്കിയത്)
തുവര പരിപ്പ് - 1/2 കപ്പ്
സവാള - 1 (അരിഞ്ഞത്)
പച്ചമുളക് - 3
വെളുത്തുള്ളി അല്ലി - 4
മഞ്ഞള് പൊടി - 1/2 ടീസ്പൂണ്
വാളന് പുളി - 1 ടീസ്പൂണ്
മുളക് പൊടി - 1 ടീസ്പൂണ്
മല്ലിപ്പൊടി - 2 ടീസ്പൂണ്
സാമ്പാര് പൊടി - 3 ടീസ്പൂണ്
കടുക് - 1/2 ടീസ്പൂണ്
ചുവന്ന മുളക് - 3
കറിവേപ്പില - ഒരു തണ്ട്
മല്ലിയില - 2 ടീസ്പൂണ് (അരിഞ്ഞത്)
ചെറുപയര് - 1/4 കപ്പ്
കായം - ഒരു നുള്ള്
എണ്ണ - 3 ടീസ്പൂണ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുളി 1/2 കപ്പ് ചെറുചൂടുവെള്ളത്തില് കുറച്ചുനേരം കുതിര്ത്ത് പിഴിഞ്ഞ് അതില് നിന്നുള്ള സത്ത് എടുക്കുക.
ഒരു പ്രഷര് കുക്കറില് എണ്ണ ചൂടാക്കി സവാള, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത് ചേര്ത്ത് വഴറ്റുക. ഉപ്പ്, മഞ്ഞള്പ്പൊടി എന്നിവയ്ക്കൊപ്പം പച്ചക്കറികളും പരിപ്പും ചേര്ത്ത് അടച്ച് 2 വിസില് വരുന്നത് വരെ വേവിച്ചെടുക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞത് ചേര്ക്കുക. ഇളക്കി ചെറുതീയില് കുറച്ചു സമയം വേവിക്കുക, ആവശ്യമെങ്കില് ഉപ്പ് ചേര്ക്കുക.
ഇതിലേക്ക് അരിഞ്ഞ മല്ലിയിലയും ചേര്ത്ത് 2 മിനിറ്റ് കൂടി ഇളക്കാം. തീയില് നിന്ന് മാറ്റി വയ്ക്കുക.
ഒരു പാനില് എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉള്ളിയും ചുവന്ന മുളകും കറിവേപ്പിലയും ചേര്ത്ത് ഒരു മിനിറ്റ് ഫ്രൈ ചെയ്യുക. സാമ്പാര് പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ഇതിലേക്ക് മിക്സ് ചെയ്ത് ചെറിയ തീയില് 2 മിനിറ്റ് റോസ്ററ് ചെയ്യുക. ഇതിലേക്ക് സാമ്പാര് ഒഴിച്ച് കുറച്ച് സമയം തിളപ്പിച്ച് എടുക്കാം.
ആവശ്യമുള്ള സാധനങ്ങള്
ഏത്തപ്പഴം - 1 വലുത് (ഇടത്തരം കഷ്ണങ്ങളാക്കിയത്)
മഞ്ഞള് - 1/4 ടീസ്പൂണ്
മുളക്പൊടി - 1/2 ടീസ്പൂണ്
തൈര് - 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തേങ്ങ അരച്ചത് - 1 കപ്പ്
പച്ചമുളക് - 3
മഞ്ഞള് പൊടി - ഒരു നുള്ള്
ജീരകം - 1/4 ടീസ്പൂണ്
താളിക്കാന്
എണ്ണ - 1 ടീസ്പൂണ്
കടുക് - 1/2 ടീസ്പൂണ്
ചെറിയ ഉള്ളി- 5 അല്ലെങ്കില് 6 (അരിഞ്ഞത്)
ഉണങ്ങിയ ചുവന്ന മുളക് - 3 അല്ലെങ്കില് 4
കറിവേപ്പില - കുറച്ച്
ഉലുവ പൊടി - 1/4 ടീസ്പൂണ്
തയ്യാറാക്കുന്ന വിധം
തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞള് എന്നിവ വെള്ളം ചേര്ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മാറ്റി വയ്ക്കുക.
തൈര് 1/2 കപ്പ് വെള്ളവും ഉപ്പും ചേര്ത്ത് മിക്സിയില് ഒന്ന് കറക്കി വയ്ക്കുക.
ഏത്തപ്പഴത്തില് ഉപ്പും 1/4 ടീസ്പൂണ് മഞ്ഞള്പൊടിയും 1/2 ടീസ്പൂണ് ചുവന്ന മുളകുപൊടിയും ചേര്ത്ത് ചെറുതായി വേവിക്കുക. ഇതിലേക്ക് തേങ്ങാ അരച്ചത് ചേര്ത്ത് 4-5 മിനിറ്റ് വേവി ക്കുക. ശേഷം തീ കുറച്ച് വച്ച് അടിച്ച തൈര് ചേര്ക്കുക. കുറച്ച് മിനിറ്റ് ചൂടാക്കുക. കറി തിളപ്പിക്കാതിരിക്കാന് ശ്രദ്ധിക്കുക. ഒരു പാനില് എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. താളിക്കാനുള്ളവ ഒരു മിനിറ്റ് വഴറ്റുക. കറിക്ക് മുകളില് താളിക്കുക
ആവശ്യമുള സാധനങ്ങള്
വന്പയര് - 1/2 കപ്പ്
മത്തങ്ങ - 1 1/4 കപ്പ് (ചതുരത്തില് മുറിച്ചത്)
പച്ചമുളക് - 4 (നീളത്തില് അരിഞ്ഞത്),
തേങ്ങ - ഒന്നര മുറി ചിരകിയത്
വെളിച്ചെണ്ണ - 1 1/2 ടീസ്പൂണ്
കടുക് - 1/2 ടീസ്പൂണ്
കറിവേപ്പില - കുറച്ച്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വന്പയര് വെള്ളത്തില് കുതിരാന് വയ്ക്കുക.
അര ലിറ്ററോളം വെള്ളം ചേര്ത്ത് തേങ്ങ പിഴിഞ്ഞ് ഒന്നാംപാല് എടുത്തുവയ്ക്കുക.
അരച്ച തേങ്ങയില് ഒരിക്കല് കൂടി ഒരു ലിറ്റര് വെള്ളം ഒഴിച്ച് നന്നായി പിഴിഞ്ഞ് രണ്ടാംപാല് എടുക്കുക.
മത്തങ്ങയില് പച്ചമുളക്, ഉപ്പ്, കുതിര്ത്ത വന്പയര് എന്നിവ ചേര്ത്ത് നന്നായി വേവിച്ച ശേഷം പച്ചക്കറികളിലേക്ക് തേങ്ങയുടെ രണ്ടാം പാല് ചേര്ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്, തീ അണച്ച് ഒന്നാം പാല് ചേര്ക്കുക.
ഒരു പാനില് എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വഴറ്റി കറിയിലേക്ക് ചേര്ക്കാം
ആവശ്യമുള്ള സാധനങ്ങള്
ചെറുപയറ് - 1 കപ്പ്
ശര്ക്കര ചിരകിയത്- 3
തേങ്ങാപ്പാല് - 2 കപ്പ്
കട്ടിയുള്ള തേങ്ങാപ്പാല് - 1/2 കപ്പ്
ഏലയ്ക്ക - 1/2 ടീസ്പൂണ് (പൊടിച്ചത്)
നെയ്യ് - 2 ടീസ്പൂണ്
തേങ്ങ ചിരകിയത് - 3 ടീസ്പൂണ്
കശുവണ്ടി - 2 ടീസ്പൂണ്
തയ്യാറാക്കുന്ന വിധം
ചെറുപയര് കഴുകി 2 കപ്പ് വെള്ളം ഒഴിച്ച് 3 വിസില് വരുന്നത് വരെ വേവിക്കുക. ശര്ക്കര 1 കപ്പ് വെള്ളത്തില് ചൂടാക്കി ഉരുകുക.
ഒരു വലിയ പാന് ചൂടാക്കി വേവിച്ച ചെറുപയറ് പാനിലേക്ക് ചേര്ത്ത് ശര്ക്കര സിറപ്പ് അതിലേക്ക് ഒഴിക്കുക. ഒരു നുള്ള് ഉപ്പും ഏലയ്ക്കാപ്പൊടിയും ചേര്ക്കുക. ഏകദേശം 5 മിനിറ്റ് ഇടത്തരം തീയില് ഇളക്കിയെടുക്കുക. മിശ്രിതം കട്ടിയാകുമ്പോള് രണ്ട്കപ്പ് തേങ്ങാപ്പാല് ഒഴിക്കുക, പതുക്കെ തിളയ്ക്കാന് അനുവദിക്കുക. തീ കുറച്ചുവച്ച് കട്ടിയുള്ള തേങ്ങാപ്പാല് ചേര്ക്കുക. നന്നായി ഇളക്കി ഒന്നോ രണ്ടോ മിനിറ്റിനു ശേഷം അടുപ്പില്നിന്ന് ഇറക്കിവയ്ക്കാം. മറ്റൊരു പാനില് 1 ടീസ്പൂണ് നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തും കശുവണ്ടിയും ഇടത്തരം ചൂടില് ബ്രൗണ് നിറമാകുന്നത് വരെ വറുത്തെടുത്ത് പായസത്തില് ചേര്ക്കാം.