മെസി ഇന്റർ മയാമി ആദ്യ ഇലവനിൽ കളിക്കും; സൂചന നൽകി പരിശീലകൻ

ആദ്യ മത്സരത്തിൽ 54-ാം മിനിറ്റിൽ പകരക്കാരനായാണ് മെസി കളത്തിലിറങ്ങിയത്
മെസി ഇന്റർ മയാമി ആദ്യ ഇലവനിൽ കളിക്കും; സൂചന നൽകി പരിശീലകൻ
Updated on

മെസിയും ബുസ്കെറ്റ്സും കൂടുതൽ സമയം കളിക്കാൻ സാധ്യതയുണ്ടെന്ന് പരിശീലകൻ ജെറാർഡോ മാർട്ടിനോ പറഞ്ഞു. ഇരുവരും കൂടുതൽ സമയം കളിക്കുന്നത് ടീമിന് ​ഗുണം ചെയ്യും. 90 മിനിറ്റും മെസിയെ കളിപ്പിക്കുന്നത് പരി​ഗണിക്കുകയാണ്. മെസിയുടെയും ബുസ്കെറ്റ്സിൻ്റെയും രണ്ടാം മത്സരമാണ് അത്‌ലാന്റ യുണൈറ്റഡിനെതിരെ നടക്കുക. ഇരുവരുടെയും സാഹചര്യങ്ങൾ പരി​ഗണിച്ചാവും മത്സരത്തിനിറക്കുകയെന്നും മയാമി പരിശീലകൻ പറഞ്ഞു.

മുമ്പ് ബാഴ്സിലോണയിലും അർജൻ്റീനൻ ദേശീയ ടീമിലും മെസിയെ പരിശീലിപ്പിച്ചിട്ടുണ്ട് ജെറാര്‍ഡോ മാര്‍ട്ടിനോ. ഈ വർഷമാണ് ജെറാർഡോ ഇൻ്റർ മയാമിയുടെ പരിശീലക സ്ഥാനത്ത് എത്തുന്നത്. മേജർ ലീ​ഗ് സോക്കറിലെ അത്‌ലാന്റ യുണൈറ്റഡിൻ്റെ പരിശീലകനായിരുന്നു മാർട്ടിനോ. 2018 ൽ മാർട്ടിനോയുടെ കീഴിലാണ് അത്‌ലാന്റ മേജർ ലീ​ഗ് സോക്കർ കിരീടം നേടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com