പ്രീമിയർ ലീ​ഗ് ഒന്നാം സ്ഥാനം തടഞ്ഞു; ആസ്റ്റൺ വില്ലയ്ക്ക് സമനില കുരുക്കിട്ട് ഷെഫീൽഡ് യുണൈറ്റഡ്

ഇഞ്ചുറി ടൈമിൽ 97-ാം മിനിറ്റിലാണ് ആസ്റ്റൺ വില്ല തോൽവി ഒഴിവാക്കിയത്.
പ്രീമിയർ ലീ​ഗ് ഒന്നാം സ്ഥാനം തടഞ്ഞു; ആസ്റ്റൺ വില്ലയ്ക്ക് സമനില കുരുക്കിട്ട് ഷെഫീൽഡ് യുണൈറ്റഡ്
Updated on

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ആസ്റ്റൺ വില്ലയുടെ തേരോട്ടത്തെ പിടിച്ചുനിർത്തി ഷെഫീൽഡ് യുണൈറ്റഡ്. പോയിന്റ് ‍ടേബിളിൽ ഒന്നാമതെത്താനുള്ള ആസ്റ്റൺ വില്ലയുടെ മോഹങ്ങൾക്കാണ് തിരിച്ചടിയേറ്റത്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി. ആസ്റ്റൺ വില്ലയുടെ ഹോം സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. പക്ഷേ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായിരുന്ന ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിക്കാൻ ആസ്റ്റൺ വില്ലയ്ക്ക് കഴിഞ്ഞില്ല.

മത്സരത്തിന്റെ 78 ശതമാനവും പന്തിനെ നിയന്ത്രിച്ചത് ആസ്റ്റൺ വില്ലയായിരുന്നു. പക്ഷേ സന്ദർശകരുടെ പ്രതിരോധക്കോട്ട തകർക്കാൻ വില്ലയ്ക്ക് കഴിഞ്ഞില്ല. മത്സരത്തിന്റെ 87-ാം മിനിറ്റിൽ കാമറൂൺ ആർച്ചറിലൂടെ ഷെഫീൽഡ് യുണൈറ്റഡ് മുന്നിലെത്തി. ഇഞ്ചുറി ടൈമിൽ 97-ാം മിനിറ്റിലാണ് ആസ്റ്റൺ വില്ല തോൽവി ഒഴിവാക്കിയത്. നിക്കോളോ സനിയോളോയിലുടെ വില്ല സമനില പിടിച്ചു.

പ്രീമിയർ ലീ​ഗ് ഒന്നാം സ്ഥാനം തടഞ്ഞു; ആസ്റ്റൺ വില്ലയ്ക്ക് സമനില കുരുക്കിട്ട് ഷെഫീൽഡ് യുണൈറ്റഡ്
കിരീടധാരണം തുടരുന്നു; മാഞ്ചസ്റ്റർ സിറ്റി ക്ലബ് ലോകകപ്പ് ചാമ്പ്യൻസ്

പ്രീമിയർ ലീ​ഗിൽ 18 മത്സരങ്ങൾ പൂർത്തിയാക്കിയ ആസ്റ്റൺ വില്ല 39 പോയിന്റ് നേടിയിട്ടുണ്ട്. 17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുള്ള ആഴ്സണലാണ് ഒന്നാം സ്ഥാനത്ത്. 18 മത്സരങ്ങളിൽ ഒമ്പത് പോയിന്റുള്ള ഷെഫീൽഡ് യുണൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com