സിറ്റിക്കും ആഴ്സണലിനും ജയം; ഫുൾഹാമിന് മുന്നിൽ യുണൈറ്റഡ് വീണു

പോയിന്റ് ടേബിളിൽ ലിവർപുൾ, സിറ്റി, ആഴ്സണൽ ഇഞ്ചോടിഞ്ച് പോരാട്ടം
സിറ്റിക്കും ആഴ്സണലിനും ജയം; ഫുൾഹാമിന് മുന്നിൽ യുണൈറ്റഡ് വീണു
Updated on

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വീണ്ടും തകർപ്പൻ വിജയവുമായി ആഴ്സണൽ. ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് ​ഗണ്ണേഴ്സ് തകർത്തെറിഞ്ഞു. ന്യൂകാസിൽ താരം വെന്‍ ബോട്‌മാന്റെ സെൽഫ് ​ഗോളാണ് ആഴ്സണലിന് ലീഡ് നൽകിയത്. കെയ് ഹാവെര്‍ട്‌സ്, ബുക്കായോ സാക്ക, ജാക്കൂബ് കിവിയോർ എന്നിവരുടെ ​ഗോളുകൾ ​ഗണ്ണേഴ്സ് സംഘത്തിന്റെ ലീഡ് ഉയർത്തി. 84-ാം മിനിറ്റിൽ ജോ വില്ലോക്ക് ന്യൂകാസിലിനായി ആശ്വാസ ​ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ ബേൺമൗത്തിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി വിജയം ആഘോഷിച്ചു. 24-ാം മിനിറ്റിലെ ഫിൽ ഫോഡന്റെ ​ഗോളാണ് സിറ്റിക്ക് വിജയം നേടി നൽകിയത്. തുടർവിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയേറ്റു. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഫുൾഹാം റെഡ് ഡെവിൾസിനെ പരാജയപ്പെടുത്തി.

സിറ്റിക്കും ആഴ്സണലിനും ജയം; ഫുൾഹാമിന് മുന്നിൽ യുണൈറ്റഡ് വീണു
വിരാട് കോഹ്‌ലി പരിക്കില്ലാത്ത ഏക താരം; സച്ചിന്‍ ബേബി

നോട്ടിങ്ഹാം ഫോറസ്റ്റിനെ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് തോൽപ്പിച്ച് ആസ്റ്റൺ വില്ലയും വിജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ ബേൺലിയെ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ചു. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ 26 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി ലിവർപൂളാണ് മുന്നിൽ. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും 58 പോയിന്റുമായി ആഴ്സണൽ മൂന്നാമതുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com