മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് ആദ്യ തോൽവി; ഒന്നാം സ്ഥാനം നിലനിർത്തി

ലയണൽ മെസ്സി ഇല്ലാതെയാണ് ഇന്റർ മയാമി കളത്തിലിറങ്ങിയത്
മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് ആദ്യ തോൽവി; ഒന്നാം സ്ഥാനം നിലനിർത്തി
Updated on

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിൽ ഇന്റർ മയാമിക്ക് സീസണിലെ ആദ്യ തോൽവി. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് മോൺട്രിയൽ എഫ് സിയുടെ വിജയം. സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയാണ് ഇന്റർ മയാമി കളത്തിലിറങ്ങിയത്. പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളിൽ ഇന്റർ മയാമി തന്നെയാണ് ഒന്നാം സ്ഥാനത്ത്.

മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ പിറന്നു. ഫെർണാണ്ടോ അൽവാരസ് മോൺട്രിയലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ഒരു ​ഗോളിന്റെ ലീഡ് നിലനിർത്താനും ഇന്റർ മയാമിക്ക് കഴിഞ്ഞു. രണ്ടാം പകുതിയിൽ 71-ാം മിനിറ്റിലാണ് മത്സരത്തിൽ പിന്നീട് ​ഗോൾ പിറന്നത്. ലിയാൻഡ്രോ കാമ്പാനയുടെ ​ഗോളിൽ ഇന്റർ മയാമി ഒപ്പമെത്തി.

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് ആദ്യ തോൽവി; ഒന്നാം സ്ഥാനം നിലനിർത്തി
ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ; സ്വാതിക് സായിരാജ് - ചിരാ​ഗ് ഷെട്ടി സഖ്യത്തിന് കിരീടം

നാല് മിനിറ്റിനുള്ളിൽ തന്നെ മത്സരത്തിൽ വീണ്ടും മുന്നിലെത്താൻ മോൺട്രിയലിന് കഴിഞ്ഞു. മാറ്റിയാസ് കൊക്കാറോയാണ് ​ഗോൾ നേടിയത്. 78-ാം മിനിറ്റിൽ സുനുസി ഇബ്രാഹിം കൂടെ ​ഗോൾ നേടിയതോടെ മോൺട്രിയലിനെ 3-1ന് മുന്നിലെത്തിച്ചു. 80-ാം മിനിറ്റിലെ ജോർഡി ആൽബയുടെ ​ഗോൾ മയാമിയുടെ തോൽവി ഭാരം കുറച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com