കളിക്കാനും ജയിക്കാനും ആഗ്രഹം വേണം; ഇന്റർ മയാമി താരങ്ങളെ വിമർശിച്ച് പരിശീലകൻ

ലോകോത്തര താരത്തിന്റെ സാന്നിധ്യം ഇല്ലെന്നത് ശരിയാണ്.

dot image

ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ റെഡ് ബുൾസിനോട് പരാജയപ്പെട്ടിരിക്കുകയാണ് ഇന്റർ മയാമി. എതിരില്ലാത്ത നാല് ഗോളിനാണ് മയാമിയുടെ പരാജയം. മത്സരത്തിൽ ലയണൽ മെസ്സി കളിച്ചിരുന്നില്ല. സൂപ്പർ താരത്തിന്റെ സാന്നിധ്യം ഇല്ലാതെ വന്നതോടെ വിജയിക്കാൻ താൽപ്പര്യമില്ലാതെയാണ് ഇന്റർ മയാമി താരങ്ങളെ ഗ്രൗണ്ടിൽ കണ്ടത്.

മത്സരത്തിൽ കനത്ത തോൽവിയിൽ മയാമി താരങ്ങളെ വിമർശിച്ചിരിക്കുകയാണ് പരിശീലകൻ ജെറാര്ഡോ മാര്ട്ടിനോ. പരാജയപ്പെട്ടു എന്നതിൽ കൂടുതലൊന്നും പറയാനില്ല. റെഡ്ബുൾ താരങ്ങൾക്ക് വിജയിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇന്റർ മയാമിക്ക് കളിക്കാൻ പോലും താൽപ്പര്യം ഇല്ലായിരുന്നുവെന്ന് മാർട്ടിനോ പറഞ്ഞു.

'ക്രിക്കറ്റ് ചരിത്രത്തിലെ വിലയേറിയ താരം'; മിച്ചൽ സ്റ്റാർകിന് പരിഹാസംകോടികൾ കത്തിച്ച ക്ലാസൻ; ലോകോത്തര താരം ഹൈദരാബാദിലുണ്ട്

ഒരു ടീം ഗ്രൗണ്ടിൽ ഇറങ്ങാനോ, കളിക്കാനോ, വിജയിക്കാനോ ആഗ്രഹിക്കുന്നില്ല. എന്നാൽ അത് ആഗ്രഹിച്ച ടീം വിജയിച്ചു. ലോകോത്തര താരത്തിന്റെ സാന്നിധ്യം ഇല്ലെന്നത് ശരിയാണ്. എങ്കിലും മെസ്സി ഇല്ലാതെ കഴിഞ്ഞ ആഴ്ച ഡി സി യുണൈറ്റഡിനെതിരെ ഇന്റർ മയാമി വിജയിച്ചിരുന്നുവെന്നും മാർട്ടിനോ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us